Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബംഗാൾ ഉൾക്കടലിൽ പുതിയ...

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം

text_fields
bookmark_border
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം
cancel

തി​രു​വ​ന​ന്ത​പു​രം: മ​ധ്യ-​കി​ഴ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ പു​തി​യൊ​രു ന്യൂ​ന​മ​ർ​ദം രൂ​പം​കൊ​ണ്ട​താ​യി കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ന്യൂ​ന​മ​ർ​ദം പ​ടി​ഞ്ഞാ​ർ-​വ​ട​ക്കു പ​ടി​ഞ്ഞാ​ർ ദി​ശ​യി​ലേ​ക്ക് സ​ഞ്ച​രി​ച്ച് അ​ടു​ത്ത 48 മ​ണി​ക്കൂ​റി​ൽ ശ​ക്ത​മാ​കും. ന്യൂ​ന​മ​ർ​ദ​ത്തി​െൻറ ഭാ​ഗ​മാ​യി അ​ടു​ത്ത 48 മ​ണി​ക്കൂ​ർ കേ​ര​ള​ത്തി​ൽ ശ​ക്ത​മാ​യ മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ട്.

ബു​ധ​നാ​ഴ്ച കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലും വ്യാ​ഴാ​ഴ്ച കൊ​ല്ലം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​ന്ന് കേ​ര​ള-​ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ മ​ത്സ്യ ബ​ന്ധ​ന​ത്തി​ന് ത​ട​സ്സ​മി​ല്ല.

അ​തേ​സ​മ​യം വ്യാ​ഴാ​ഴ്ച മു​ത​ൽ അ​റ​ബി​ക്ക​ട​ൽ, കേ​ര​ള, ആ​ന്ധ്ര, ക​ർ​ണാ​ട​ക, ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 45 മു​ത​ൽ 55 കി.​മി വ​രെ  വേ​ഗ​ത്തി​ൽ ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്നും ഈ ​ഭാ​ഗ​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​ക​രു​തെ​ന്നും കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു.

ബു​ധ​നാ​ഴ്ച രാ​ത്രി 11.30 വ​രെ കു​ള​ച്ച​ൽ മു​ത​ൽ ധ​നു​ഷ്‌​കോ​ടി  വ​രെ​യു​ള്ള തെ​ക്ക് ത​മി​ഴ്നാ​ട് തീ​ര​ത്ത് മൂ​ന്ന് മു​ത​ൽ 3.1 മീ​റ്റ​ർ വ​രെ ഉ​യ​ര​ത്തി​ൽ തി​ര​മാ​ല​ക്ക് സാ​ധ്യ​ത​യു​ണ്ട്. ക​ട​ലാ​ക്ര​മ​ണ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ തീ​ര​വാ​സി​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newswest bengalmonsoonmalayalam newsLow Pressure
News Summary - West Bengal: Low pressure troughs may usher in monsoon by Friday
Next Story