Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപശ്ചിമേഷ്യ സംഘർഷം:...

പശ്ചിമേഷ്യ സംഘർഷം: കത്തിക്കയറി പ്ലാസ്റ്റിക്​ വില

text_fields
bookmark_border
https://www.madhyamam.com/tags/plastic
cancel

കൊ​ച്ചി: പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന്​ അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ വി​ല കു​ത്ത​നെ ഉ​യ​ർ​ന്ന​തോ​ടെ പ്ലാ​സ്റ്റി​ക്​ ഉ​ൽ​​പ​ന്ന​ങ്ങ​ളു​ടെ വി​ല ക​ത്തി​ക്ക​യ​റു​ന്നു. നി​കു​തി​ക​ള​ട​ക്കം അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ വി​ല 70 ശ​ത​മാ​ന​ത്തോ​ള​മാ​ണ്​ ര​ണ്ടു മാ​സ​ത്തി​നി​ടെ വ​ർ​ധി​ച്ച​ത്. ഈ ​വ​ർ​ധ​ന​യി​ൽ ന​ല്ലൊ​രു പ​ങ്ക്​ ഉ​പ​ഭോ​ക്​​താ​ക്ക​ളു​ടെ ചു​മ​ലി​ലേ​ക്ക്​ മാ​റ്റി​യെ​ങ്കി​ലും വി​ൽ​പ​ന​യി​ലെ കു​റ​വ്​ ഉ​ൾ​പ്പെ​ടെ ബാ​ധി​ച്ച​തോ​ടെ പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്ന് സം​സ്ഥാ​ന​​ത്തെ പ്ലാ​സ്റ്റി​ക്​ വ്യ​വ​സാ​യി​ക​ൾ പ​റ​യു​ന്നു.

അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ വി​ല​വ​ർ​ധ​ന​ക്ക്​ പു​റ​മെ ല​ഭ്യ​ത​യു​ടെ കു​റ​വ്​ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന്​ ആ​ശ​ങ്ക​യു​ണ്ട്. പ്ലാ​സ്റ്റി​ക്​ ഉ​ൽ​​പ​ന്ന​ങ്ങ​ളു​ടെ വി​ല ഉ​യ​ർ​ന്ന​ത്​ ഭ​ക്ഷ്യ​വി​ത​ര​ണം, സം​സ്ക​ര​ണം, ഉ​പ​ഭോ​ക്​​തൃ ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​വ​ക്കു​പു​റ​മെ നി​ർ​മാ​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ളെ​യും ബാ​ധി​ക്കും. ബ​ക്ക​റ്റ്, മ​ഗ്​ ഉ​ൾ​പ്പെ​ടെ വീ​ടു​ക​ളി​ൽ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന വ​സ്തു​ക്ക​ളു​ടെ​യും പ്ലാ​സ്റ്റി​ക്​ ഷീ​റ്റു​ക​ളു​ടെ​യും വി​ല​യി​ൽ 60 മു​ത​ൽ 100 ശ​ത​മാ​നം വ​രെ​യാ​ണ്​ വി​ല​വ​ർ​ധ​ന. റെ​യി​ൻ ഗാ​ർ​ഡ്, തു​ള്ളി​ന​ന സം​വി​ധാ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യു​ടെ വി​ല​വ​ർ​ധ​ന വൈ​കാ​തെ കാ​ർ​ഷി​ക മേ​ഖ​ല​യെ​യും ബാ​ധി​ച്ചു​തു​ട​ങ്ങും.

പൊ​ളി​യെ​ത്തി​ലീ​ൻ, പോ​ളി​പ്രൊ​പ്പ​ലീ​ൻ, ഈ​തൈ​ൽ വി​നൈ​ൽ അ​സ​റ്റേ​റ്റ്​ തു​ട​ങ്ങി​യ പോ​ളി​മ​റു​ക​ൾ​​ക്കെ​പ്പം പോ​ളി വി​നൈ​ൽ ക്ലോ​റൈ​​ഡ്​ (പി.​വി.​സി) റെ​സി​നു​മാ​ണ്​ ​പ്ലാ​സ്റ്റി​ക്​ വ്യ​വ​സാ​യ​ത്തി​ൽ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​വ​യു​ടെ ശ​രാ​ശ​രി വി​ല പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം തു​ട​ങ്ങു​ന്ന​തി​ന്​ മു​മ്പ്​ ട​ണ്ണി​ന്​ ഒ​രു​ല​ക്ഷം രൂ​പ​യോ​ള​മാ​യി​രു​ന്നു. ജി.​എ​സ്.​ടി​യ​ട​ക്കം 1.18 ല​ക്ഷം വ​രു​മാ​യി​രു​ന്നു. എ​ന്നാ​ൽ, നി​ല​വി​ൽ നി​കു​തി​ക​ള​ട​ക്കം ട​ണ്ണി​ന്​ 1.88 ല​ക്ഷം രൂ​പ ന​ൽ​ക​ണം. ഈ ​സ​ഹ​ച​ര്യ​മാ​ണ്​ ഉ​ൽ​​പ​ന്ന​ങ്ങ​ളു​ടെ വി​ല വ​ർ​ധി​പ്പി​ക്കാ​ൻ നി​ർ​മാ​താ​ക്ക​ളെ ​നി​ർ​ബ​ന്ധി​ത​മാ​ക്കി​യ​തെ​ന്ന്​ കേ​ര​ള പ്ലാ​സ്റ്റി​ക്​ മാ​നു​ഫാ​ക്​​ച്ച​റേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ (കെ.​പി.​എം.​എ) പ്ര​സി​ഡ​ന്‍റ്​ മു​ഹ​മ്മ​ദ്​ അ​ഷ്​​റ​ഫ്​ പ​റ​ഞ്ഞു. ഉ​ൽ​​പ​ന്ന​ങ്ങ​ൾ​ക്ക്​ 40 മു​ത​ൽ 60 ശ​ത​മാ​നം വ​രെ വി​ല വ​ർ​ധി​പ്പി​ച്ചെ​ങ്കി​ലും ക​ന​ത്ത ന​ഷ്ട​ത്തി​ലാ​ണ്​ ഭൂ​രി​ഭാ​ഗം ക​മ്പ​നി​ക​ളും ക​ഴി​ഞ്ഞ ര​ണ്ടു​​മാ​സ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​ല കു​ത്ത​നെ ഉ​യ​ർ​ന്ന​തോ​ടെ വി​ൽ​പ​ന 40 ശ​ത​മാ​ന​ത്തോ​ളം ഇ​ടി​ഞ്ഞു. മൂ​ന്ന്​ ഷി​ഫ്​​റ്റി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ പ​ല​തും ഷി​ഫ്​​റ്റു​ക​ൾ കു​റ​ച്ചു​തു​ട​ങ്ങി. ഇ​ത്​ ഉ​ൽ​​പാ​ദ​ന​ക്ഷ​മ​ത​യെ കാ​ര്യ​മാ​യി ബാ​ധി​ക്കു​മെ​ന്നും ക​മ്പ​നി​ക​ളെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലേ​ക്ക്​ ത​ള്ളി​വി​ടു​മെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. കേ​ര​ള​ത്തി​ലെ പ്ലാ​സ്റ്റി​ക്ക്​ വ്യ​വ​സാ​യ​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗ​വും ചെ​റു​കി​ട, ഇ​ട​ത്ത​രം മേ​ഖ​ല​യി​ലാ​ണ്. നി​വേ​ദ​ന​ത്തെ തു​ട​ർ​ന്ന്​ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ തീ​രു​വ കേ​ന്ദ്ര​സ​ർ​ക്കാ​ർ കു​റ​ച്ചി​രു​ന്നു. ഇ​തു​വ​ഴി വി​ല​യി​ൽ ഏ​ഴ​ര മു​ത​ൽ 10 ശ​ത​മാ​നം വ​രെ കു​റ​വ്​ ല​ഭി​ച്ചു. പ്ര​തി​സ​ന്ധി​യി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ജി.​എ​സ്.​ടി കു​റ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​റി​നെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ്​ കേ​ര​ള​ത്തി​ലെ പ്ലാ​സ്റ്റി​ക്​ നി​ർ​മാ​താ​ക്ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:west asiaplstic
News Summary - West Asia conflict: Plastic prices skyrocket
Next Story