Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘വെൽ സെൻസസ്​’ തുടങ്ങി;...

‘വെൽ സെൻസസ്​’ തുടങ്ങി; വി​വ​ര ശേ​ഖ​ര​ണം മൊ​ബൈ​ൽ ആ​പ്പ് വ​ഴി

text_fields
bookmark_border
‘വെൽ സെൻസസ്​’ തുടങ്ങി; വി​വ​ര ശേ​ഖ​ര​ണം മൊ​ബൈ​ൽ ആ​പ്പ് വ​ഴി
cancel

ഇ​ടു​ക്കി: ഭൂ​ജ​ല​സ്രോ​ത​സു​ക​ളു​ടെ സ​മ്പൂ​ർ​ണ വി​വ​ര​ശേ​ഖ​ര​ണ പ​രി​പാ​ടി​യാ​യ ‘വെ​ൽ സെ​ൻ​സ​സ്’ സം​സ്ഥാ​ന​ത​ല പ​രി​പാ​ടി​ക്ക് തു​ട​ക്ക​മാ​യി. ഭൂ​ഗ​ർ​ഭ​ജ​ല​ത്തി​ന്റെ അ​ള​വ് കു​റ​ഞ്ഞ് വ​രു​ന്ന ഇ​ക്കാ​ല​ത്ത്​ ജ​ല​ത്തി​ന്റെ പ്രാ​ധാ​ന്യം സം​ബ​ന്ധി​ച്ച അ​റി​വ് പ​ര​മാ​വ​ധി ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തേ​ണ്ട​തു​ണ്ടെ​ന്ന് ഉ​ൽ​ഘാ​ട​നം നി​ർ​വ​ഹി​ച്ച മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ പ​റ​ഞ്ഞു. നി​ല​വി​ലെ ജ​ല​സ്രോ​ത​സു​ക​ളെ പാ​ഴാ​ക്കാ​തി​രി​ക്കാ​നും മ​ലി​ന​മാ​ക്കാ​തി​രി​ക്കാ​നും ശ്ര​ദ്ധി​ക്കേ​ണ്ട​തു​ണ്ടെ​ന്നും ജ​ലം സം​ര​ക്ഷി​ക്കേ​ണ്ട​ത്​ ഓ​രോ​രു​ത്ത​രു​ടേ​യും ചു​മ​ത​ല​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സെ​ൻ​സ​സ് പ​ദ്ധ​തി പ്ര​കാ​രം പ്ര​ത്യേ​ക പ​രി​ശീ​ല​നം നേ​ടി​യ കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ ‘നീ​ര​റി​വ്’​എ​ന്ന മൊ​ബൈ​ൽ ആ​പ്പ്​ ഉ​പ​യോ​ഗി​ച്ചാ​ണ് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക. പ്ര​വ​ർ​ത്ത​ക​ർ എ​ല്ലാ വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും പൊ​തു​ഇ​ട​ങ്ങ​ളി​ലും നേ​രി​ട്ടെ​ത്തി കി​ണ​റു​ക​ൾ , കു​ഴ​ൽ കി​ണ​റു​ക​ൾ, കു​ള​ങ്ങ​ൾ, നീ​രു​റ​വ​ക​ൾ, ഓ​ലി തു​ട​ങ്ങി​യ എ​ല്ലാ ഭൂ​ജ​ല സ്രോ​ത​സ്സു​ക​ളു​ടെ​യും വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കും. തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 93 ബ്ലോ​ക്കു​ക​ളി​ലാ​ണ് ആ​ദ്യ​ഘ​ട്ട​മാ​യി സ​ർ​വേ ആ​രം​ഭി​ക്കു​ന്ന​ത്. ഭൂ​ജ​ല​വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഡി.​ധ​ർ​മ്മ​ല​ശ്രീ, സം​സ്ഥാ​ന റി​മോ​ട്ട് സെ​ൻ​സിം​ഗ് ആ​ൻ​ഡ് എ​ൻ​വ​യോ​ൺ​മെ​ന്‍റ്​ സെ​ന്റ​ർ ഡ​യ​റ​ക്ട​ർ ഡോ.​അ​രു​ൺ എ​സ്.​നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Well Censusneerarivu
News Summary - 'Well Census' started; Data collection through mobile app
Next Story