ക്ഷേമപദ്ധതികൾ നടപ്പാക്കും; വി.സി നിയമനത്തിൽ സമവായം സുപ്രീംകോടതി നിർദേശ പ്രകാരം -മുഖ്യമന്ത്രി
text_fieldsപിണറായി വിജയൻ
തിരുവനന്തപുരം: ക്ഷേമ പദ്ധതികള്‍ എന്ത് ത്യാഗം സഹിച്ചും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി. ഇത്രയേറെ സാമ്പത്തിക പ്രയാസങ്ങള്‍ കേന്ദ്രം അടിച്ചേല്‍പ്പിച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ പതറാതെ മുന്നോട്ടു പോയി. കേന്ദ്രത്തിന്‍റെ സാമ്പത്തിക ഉപരോധത്തെ ജനകീയ പ്രതിരോധത്തിലൂടെ മറികടക്കും. വികസിത രാജ്യങ്ങള്‍ക്ക് സമാനമായ ജീവിതനിലവാരമുള്ള നവകേരളം നിര്‍മിക്കാനുള്ള യാത്രയില്‍ ഒറ്റക്കെട്ടായി നിന്നാല്‍ നമ്മുടെ കുതിപ്പിനെ തടയാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതിനിടെ, വി.സി നിയമനത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുമായി സമവായത്തിലെത്തിയത് സുപ്രീംകോടതി നിർദേശ പ്രകാരമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
‘മുഖ്യമന്ത്രി ഒരു പാനൽ നൽകണമെന്നും അതിൽനിന്ന് വൈസ് ചാൻസലറായി ഒരാളെ നിശ്ചയിക്കണമെന്നുമായിരുന്നു സുപ്രീംകോടതി നിർദേശം. തുടർന്ന് താൻ പേരുകൾ നൽകി. ഗവർണർ തീരുമാനമെടുത്തില്ല. പകരം പേരുകൾ കോടതിയെ അറിയിച്ചു.
അതിനോട് ഞങ്ങൾ വിയോജിച്ചു. സുപ്രീംകോടതി കർക്കശ നിലപാടെടുത്ത് ഗവർണറും മുഖ്യമന്ത്രിയും സമവായത്തിലെത്തണമെന്ന് പറഞ്ഞു. ആ നിർദേശത്തോട് അനുകൂലമായി പ്രതികരിച്ചു. മന്ത്രിമാർ ഗവർണറെ കണ്ടു. ഗവർണർ സഹകരിച്ചില്ല. പിന്നീട് ഒരുദിവസം രണ്ടുതവണ ഗവർണർ തന്നെ വിളിച്ചു. വി.സി നിയമനത്തിൽ സംസാരിക്കേണ്ടതുണ്ടെന്ന് പറഞ്ഞു. അന്നുതന്നെ പോയി കണ്ടു. അദ്ദേഹം സമവായനിർദേശം വെച്ചു. എ.ജിയുമായി ചർച്ച നടത്തി. സമവായമായി- മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

