Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്ഷേ​മ പെൻഷൻ: അനർഹരെ കണ്ടെത്താൻ വാർഡ് അടിസ്ഥാനത്തിൽ പരിശോധന നടത്തും

text_fields
bookmark_border
pension
cancel

തിരുവനന്തപുരം: പാ​വ​പ്പെ​ട്ട​വ​ർ​ക്കു​ള്ള 1600 രൂ​പ ക്ഷേ​മ പെൻഷൻ വിതരണത്തിൽ വ്യാപക ക്രമക്കേടുകളെന്ന റിപ്പോർട്ടുകൾക്കിടെ, പെൻഷൻ വാങ്ങുന്നവരുടെ പട്ടിക സമഗ്രമായി പരിശോധിക്കാൻ ധനവകുപ്പ് തീരുമാനിച്ചു. തദ്ദേശഭരണ വകുപ്പിന്റെ സഹായത്തോടെയാകും പട്ടിക പരിശോധിക്കുക. അനർഹരായ നിരവധി പേർക്ക് പെൻഷൻ കിട്ടുന്നതായാണ് റിപ്പോർട്ട്. വാർഡ് അടിസ്ഥാനത്തിൽ പരിശോധന നടത്താനാണ് തീരുമാനം.

വാർഡ് അടിസ്ഥാനത്തിൽ പട്ടിക പരിശോധിക്കുന്നതോടെ അനർഹരായ ആളുകളെ വേഗത്തിൽ കണ്ടെത്താനാകുമെന്നാണ് ധനവകുപ്പ് പ്രതീക്ഷിക്കുന്നത്. നേരത്തെ കോട്ടക്കലിൽ ബി.​എം.​ഡ​ബ്ല്യു കാ​റും ആ​ഡം​ബ​ര വ​സ​തി​യു​മു​ള്ള​വ​രും പെൻഷൻ വാങ്ങുന്നതായി കണ്ടെത്തിയിരുന്നു. ധ​ന​വ​കു​പ്പ്​ ന​ട​ത്തി​യ പൊ​തു പ​രി​ശോ​ധ​ന​യി​ലാ​ണ്​ കണ്ടെത്തൽ. കോ​ട്ട​ക്ക​ൽ ന​ഗ​ര​സ​ഭ​യി​ലെ ഏ​ഴാം വാ​ർ​ഡി​ലെ പെ​ൻ​ഷ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ളെ സം​ബ​ന്ധി​ച്ച്‌ മ​ല​പ്പു​റം ധ​ന​കാ​ര്യ പ​രി​ശോ​ധ​ന വി​ഭാ​ഗ​മാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

വാ​ർ​ഡി​ലെ 42 ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ അ​ർ​ഹ​ത സം​ബ​ന്ധി​ച്ച പ​രി​ശോ​ധ​ന​യി​ൽ 38 പേ​രും അ​ന​ർ​ഹ​രാ​ണെ​ന്നാ​ണ്​ ക​ണ്ടെ​ത്ത​ൽ. ഒ​രാ​ൾ മ​ര​ണ​പ്പെ​ട്ടു. ചി​ല ക്ഷേ​മ പെ​ൻ​ഷ​ൻ​കാ​രു​ടെ വീ​ടു​ക​ളി​ൽ എ​യ​ർ ക​ണ്ടീ​ഷ​ണ​ർ ഉ​ൾ​പ്പെ​ടെ സു​ഖ​സൗ​ക​ര്യ​ങ്ങ​ളു​മു​ണ്ട്‌. ഭാ​ര്യ​യോ ഭ​ർ​ത്താ​വോ സ​ർ​വി​സ്‌ പെ​ൻ​ഷ​ൻ പ​റ്റു​ന്ന​വ​രും ക്ഷേ​മ പെ​ൻ​ഷ​ൻ വാ​ങ്ങു​ന്നു​വെ​ന്നാ​ണ്​ മ​​റ്റൊ​രു ക​​ണ്ടെ​ത്ത​ൽ.

പ​ല​രു​ടെ​യും വീ​ട്‌ 2000 ച​തു​ര​ശ്ര അ​ടി ത​റ വി​സ്‌​തൃ​തി​യി​ലും കൂ​ടു​ത​ൽ വ​ലു​പ്പ​മു​ള്ള​താ​ണ്. ഒ​രു വാ​ർ​ഡി​ൽ ഇ​ത്ത​ര​ത്തി​ൽ കൂ​ട്ട​ത്തോ​ടെ അ​ന​ർ​ഹ​ർ പെ​ൻ​ഷ​ൻ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​തി​നു​പി​ന്നി​ൽ അ​ഴി​മ​തി​യും ഗൂ​ഢാ​ലോ​ച​ന​യു​മു​ണ്ടാ​യി​ട്ടു​ണ്ടാ​കാ​മെ​ന്നാ​ണ്‌ ധ​ന വ​കു​പ്പ്‌ പ​രി​ശോ​ധ​ന വി​ഭാ​ഗ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട്.

വി​ജി​ല​ൻ​സ്​ അ​ന്വേ​ഷ​ണം നടത്തും

കോ​ട്ട​ക്ക​ൽ ന​ഗ​ര​സ​ഭ​യി​ൽ ത​ട്ടി​പ്പി​ന്‌ കൂ​ട്ടു​നി​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ വി​ജി​ല​ൻ​സ്‌ അ​ന്വേ​ഷ​ണ​ത്തി​ന്‌ ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ നി​ർ​ദേ​ശം ന​ൽ​കി. പെ​ൻ​ഷ​ൻ അ​ർ​ഹ​ത സം​ബ​ന്ധി​ച്ച്‌ അ​ന്വേ​ഷ​ണം ന​ട​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ, വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ്‌ അ​നു​വ​ദി​ച്ച റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ, പെ​ൻ​ഷ​ൻ അ​നു​വ​ദി​ച്ചു​ന​ൽ​കി​യ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ്​ വി​ജി​ല​ൻ​സ്‌ അ​ന്വേ​ഷ​ണ​ത്തി​ന്‌ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ഭ​ര​ണ വ​കു​പ്പു​ക​ൾ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Welfare Pension: Ward wise check will be done to find out ineligibles
Next Story