Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെൻഷൻ കുടിശ്ശിക:...

പെൻഷൻ കുടിശ്ശിക: രണ്ട്​ ഗഡു ചൊവ്വാഴ്ച വിതരണം തുടങ്ങുമെന്ന്​ സർക്കാർ ഹൈകോടതിയിൽ

text_fields
bookmark_border
high court
cancel

കൊച്ചി: മുടങ്ങിക്കിടക്കുന്ന ക്ഷേമ പെൻഷന്‍റെ മൂന്ന്​ ഗഡു നൽകാൻ തീരുമാനമായതായി സർക്കാർ ഹൈകോടതിയെ അറിയിച്ചു. ഒരു ഗഡു നൽകിവരുകയാണ്​. 2023 നവംബർ, ഡിസംബർ മാസങ്ങളിലെ രണ്ട്​ ഗഡു ഏപ്രിൽ ഒമ്പതുമുതൽ ഒന്നിച്ച്​ വിതരണം ചെയ്​തുതുടങ്ങും. ഇതോടെ കുടിശ്ശികയുള്ള മൂന്ന്​ ഗഡു പെൻഷൻ തുകയാണ്​ അർഹരുടെ കൈകളിലേക്ക്​ അടുപ്പിച്ച്​ എത്തുക.

നാലുമാസത്തെ കുടിശ്ശികയാണ്​ നൽകാൻ ബാക്കിയുണ്ടാവുകയെന്നും സർക്കാർ വ്യക്തമാക്കി. പെൻഷൻ തുടർച്ചതായി മുടങ്ങുന്നത് സംബന്ധിച്ച് ഹൈകോടതി സ്വമേധയാ എടുത്ത കേസിലാണ് സർക്കാർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്​. തുടർന്ന് ഹരജി ജൂൺ പത്തിന്​ പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് എ.ജെ. ദേശായ്, ജസ്റ്റിസ് വി.ജി. അരുൺ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് മാറ്റി.

ക്ഷേമ പെൻഷൻ മുടങ്ങിയതിനെത്തുടർന്ന് കോഴിക്കോട് ഭിന്നശേഷിക്കാരനായ വളയത്ത് ജോസഫ് ആത്മഹത്യ ചെയ്ത സംഭവത്തെതുടർന്ന്​ സ്വമേധയാ സ്വീകരിച്ച ഹരജിയാണ്​ കോടതിയുടെ പരിഗണനയിലുള്ളത്​. പെൻഷൻ മുടങ്ങിയതിനെതിരെ അടിമാലി സ്വദേശി മറിയക്കുട്ടി നൽകിയ ഹ‌രജിയും ഇതോടൊപ്പമാണ്​ പരിഗണിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pensionwelfare PensionHigh Court
News Summary - welfare Pension: The government will start disbursement of two installments on Tuesday in the High Court
Next Story