ക്ഷേമ പെൻഷൻ വിതരണം ഇനി ബാങ്ക് വഴി; സഹകരണ സംഘങ്ങളെ ഒഴിവാക്കി
text_fieldsതിരുവനന്തപുരം: ഇനിമുതല്‍ സാമൂഹ്യക്ഷേമ പെന്‍ഷന്‍ ജനങ്ങളുടെ കൈയില്‍ നേരിട്ടെത്തില്ല. പെന്‍ഷന്‍ വിതരണത്തില്‍ നിന്ന് സഹകരണ സംഘങ്ങളെ ഒഴിവാക്കി സംസ്ഥാന സര്‍ക്കാർ ഉത്തരവിറക്കി. ഇനി പെന്‍ഷന്‍ എത്തുക ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ്. കേന്ദ്ര സര്‍ക്കാറിന്റെ മാനദണ്ഡം പാലിക്കാണ് പുതിയ തീരുമാനമെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്.
ക്ഷേമ പെന്‍ഷന്‍ ഇനി നേരിട്ട് എത്തിക്കുക കിടപ്പുരോഗികള്‍ക്ക് മാത്രമാകും. ഒഴിവാക്കാൻ ആകാത്ത ഗുണഭോക്താക്കളെയും പരിഗണിക്കും. പെന്‍ഷന്‍ വീട്ടിലെത്തിക്കുക വഴി സഹകരണ സംഘങ്ങള്‍ക്ക് നല്‍കാന്‍ ഇന്‍സെന്റിവ് ഇനത്തില്‍ ചെലവ് വരുന്നൂവെന്നും ഡയറക്ടട് ബെനിഫിറ്റ് ട്രാസ്ഫര്‍ എന്ന കേന്ദ്ര സര്‍ക്കാറിന്റെ മാനദണ്ഡം പാലിക്കാന്‍ ആകുന്നില്ലെന്നുമാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. സാധാരണക്കാരായ ഗുണഭോക്താക്കളെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ് ഈ ഉത്തരവ്.
പല സൊസൈറ്റികളും തിരിച്ചടവ് വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്ന് ഉത്തരവിൽ പറയുന്നുണ്ട്. കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിന്റെ കത്തും പരിശോധിച്ച ശേഷമാണ് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്.
നാഷണലൈസ് ബാങ്കുകളുടെ അക്കൌണ്ടുകൾ വഴി മാത്രമായിരിക്കും ഇനി മുതൽ പെൻഷൻ വിതരണം. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് പെൻഷൻ വിതരണം പൂർണമായി സഹകരണ സ്ഥാപനങ്ങൾ വഴിയായിരുന്നു. സഹകരണ സംഘങ്ങളിലെ കലക്ഷൻ ഏജന്‍റുമാരാണ് നേരിട്ട് പെൻഷൻ വിതരണം ചെയ്തിരുന്നത്. ആ രീതിയാണ് സർക്കാർ എടുത്ത് മാറ്റുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

