ഏപ്രില്‍ ക്ഷേമപെന്ഷന് വിഷുവിനുമുമ്പ് –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ക്ഷേമപെന്ഷന് 1600 ആയി വര്‍ധിപ്പിച്ച് ഉത്തരവ് ഇറക്കിയെന്നും ഏപ്രില്‍ മാസത്തെ പെന്ഷന് വിഷുവിനുമുമ്പേ വിതരണം ചെയ്തുതീര്‍ക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഫലത്തില്‍ ഗുണഭോക്താക്കള്‍ക്ക് ഒരു മാസത്തെ പെന്ഷന് മുന്‍കൂറായി ലഭിക്കും. അംഗൻവാടി, പ്രീ പ്രൈമറി അധ്യാപകര്‍, പാചകത്തൊഴിലാളികള്‍ എന്നിവര്‍ക്ക് പ്രഖ്യാപിച്ച ആനുകൂല്യവര്‍ധന നടപ്പാക്കാനുള്ള ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കാന്‍ നിര്‍ദേശം നല്കി. കോവിഡിെൻറ പ്രതിസന്ധി ഘട്ടത്തിലും നമ്മുടെ നാടിെൻറ വികസന പ്രവര്‍ത്തനങ്ങളിലൊന്നും ഒരു കുറവും വന്നിട്ടില്ലെന്നും അേദ്ദഹം കൂട്ടിച്ചേർത്തു.
ടെക്േനാപാര്ക്കിെൻറ നാലാംഘട്ട വികസനത്തിെൻറ ഭാഗമായി രണ്ടുലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഐ.ടി കെട്ടിട സമുച്ചയമാണ് പൂര്‍ത്തിയാക്കി ബിസിനസ് സംരംഭങ്ങള്‍ക്കായി സജ്ജമാക്കിയത്. അങ്ങനെ ഒരുകോടി ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിട സൗകര്യങ്ങളാണ് കേരളത്തിലെ ഐ.ടി പാര്‍ക്കുകളില്‍ ഈ സര്‍ക്കാറിെൻറ കാലയളവില്‍ ഒരുക്കിയിട്ടുള്ളത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിെൻറ ഭാഗമായി നിര്‍മിച്ച 111 സ്കൂള്‍ കെട്ടിടങ്ങള്‍ ശനിയാഴ്ച ഉദ്ഘാടനം ചെയ്യും.
കഴിഞ്ഞ ദിവസങ്ങളിൽ വിവിധ മേഖലയിലുള്ളവരുമായി സംവദിച്ചുവരുകയാണ്. അക്കാദമിക രംഗത്തെ പ്രമുഖ വ്യക്തികള്‍, സാംസ്കാരിക പ്രവര്‍ത്തകര്‍, പ്രമുഖ വ്യവസായികള്‍, വ്യാപാര സംഘടനകള്‍, സ്റ്റാര്‍ട്ടപ് സംരംഭകര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. എല്ലാ മേഖലയിലുമുള്ളവരുടെ അഭിപ്രായങ്ങള്‍ ആരാഞ്ഞ് നവകേരളത്തിന് രൂപം നല്‍കുക എന്നതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

