Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ക്ഷേമപെൻഷനുകൾക്കുള്ള അപേക്ഷകൾ ഉടൻ സ്വീകരിക്കും -മന്ത്രി ജലീൽ
text_fieldsbookmark_border
മലപ്പുറം: ക്ഷേമപെൻഷനുകൾ നൽകുന്നതിനുള്ള അപേക്ഷകൾ ഉടൻ സ്വീകരിച്ചു തുടങ്ങുമെന്ന് മന്ത്രി കെ.ടി ജലീൽ. സേവന പെൻഷൻ സർവർ ബോധപൂർവം പ്രവർത്തന രഹിതമാക്കിയിട്ടില്ല. ഇക്കാര്യം ധന വകുപ്പുമായി സംസാരിച്ചിരുന്നു. അർഹരായവർക്ക് അപേക്ഷ നൽകിയ കാലയളവ് മുതൽ പെൻഷൻ ലഭിക്കും. നടപടികൾ സ്വീകരിക്കുന്നതിലെ സ്വഭാവിക കാലതാമസം മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും ജലീൽ വ്യക്തമാക്കി.
സർക്കാർ ജീവനക്കാരും ക്ഷേമ പെൻഷനുകൾ വാങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സർക്കാർ-അർധ സർക്കാർ ജീവനക്കാർ പെൻഷൻ വാങ്ങുന്നത് തടയുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇത്തരത്തിൽ അനർഹരെ ഒഴിവാക്കുന്നതിലെ കാലതാമസമാണ് നിലവിൽ നേരിടുന്നതെന്നും ജലീൽ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
