Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവെ​ല്‍ഫെ​യ​ര്‍...

വെ​ല്‍ഫെ​യ​ര്‍ പാ​ര്‍ട്ടി കാ​ലി​ച്ച​ന്ത ന​ട​ത്തും

text_fields
bookmark_border
വെ​ല്‍ഫെ​യ​ര്‍ പാ​ര്‍ട്ടി കാ​ലി​ച്ച​ന്ത ന​ട​ത്തും
cancel

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്തെ ഭൂ​രി​പ​ക്ഷം ജ​ന​ങ്ങ​ളു​ടെ​യും ഭ​ക്ഷ​ണ വി​ശ്വാ​സ​സ്വാ​ത​ന്ത്ര്യ​ത്തെ റ​ദ്ദു​ചെ​യ്യു​ന്ന​തും സം​സ്ഥാ​ന​ങ്ങ​ളു​ടെ അ​ധി​കാ​രം ക​വ​രു​ന്ന​തു​മാ​യ മോ​ദി സ​ര്‍ക്കാ​റി​​​െൻറ പു​തി​യ ഉ​ത്ത​ര​വി​നെ​തി​രെ വെ​ല്‍ഫെ​യ​ര്‍ പാ​ര്‍ട്ടി തി​ങ്ക​ളാ​ഴ്ച ജി​ല്ല കേ​ന്ദ്ര​ങ്ങ​ളി​ല്‍ കാ​ലി​ച്ച​ന്ത​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഹ​മീ​ദ് വാ​ണി​യ​മ്പ​ലം പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു. 

ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​മാ​യ ഉ​ത്ത​ര​വി​നെ​തി​രെ ബ്രി​ട്ടീ​ഷ് കാ​ല​ത്തേ​തു​പോ​ലെ നി​യ​മ​ലം​ഘ​ന പ്ര​സ്​​ഥാ​ന​ങ്ങ​ള്‍ രൂ​പ​വ​ത്​​ക​രി​ക്കാ​ന്‍ സ​മ​യ​മാ​യി. രാ​ഷ്​​ട്രീ​യ -ബ​ഹു​ജ​ന പ്ര​സ്ഥാ​ന​ങ്ങ​ള്‍ ഇ​തി​ന് ത​യാ​റാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ ഉ​ത്ത​ര​വു​ക​ള്‍ പാ​ലി​ക്കാ​ന്‍ ജ​ന​ങ്ങ​ള്‍ക്ക് ബാ​ധ്യ​ത​യി​ല്ല. സ​ര്‍ക്കാ​ര്‍ ഉ​ത്ത​ര​വി​ലൂ​ടെ സം​ഘ്പ​രി​വാ​ര്‍ സാം​സ്കാ​രി​ക ദേ​ശീ​യ​ത അ​ടി​ച്ചേ​ല്‍പി​ക്കു​ക​യാ​ണ്. കേ​ന്ദ്ര​സ​ര്‍ക്കാ​റി​​​െൻറ ഉ​ത്ത​ര​വ് ക​ലാ​പ​ത്തി​നു​ള്ള ആ​ഹ്വാ​ന​മാ​ണ്. പാ​ര്‍ല​മ​​െൻറ്​ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് വ​ര്‍ഗീ​യ ധ്രു​വീ​ക​ര​ണ​മാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മാ​ക്കു​ന്ന​ത്. ഉ​ത്ത​ര​വി​നെ​തി​രെ ചൊ​വ്വാ​ഴ്ച മ​ണ്ഡ​ലം കേ​ന്ദ്ര​ങ്ങ​ളി​ല്‍ സ​ര്‍ക്കാ​ര്‍ ഉ​ത്ത​ര​വ് ക​ത്തി​ക്കും.
 മോ​ദി സ​ര്‍ക്കാ​റി​​​െൻറ ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ ഉ​ത്ത​ര​വ് ത​ള്ളി​ക്ക​ള​യാ​നാ​വ​ശ്യ​പ്പെ​ട്ട്​ രാ​ഷ്​​ട്ര​പ​തി​ക്ക് അ​ന്നേ​ദി​വ​സം ക​ത്ത​യ​ക്കും. സം​ഘ്പ​രി​വാ​ര്‍ ഫാ​ഷി​സ​ത്തി​നെ​തി​രാ​യ ജ​നാ​ധി​പ​ത്യ പ്ര​തി​രോ​ധം പാ​ര്‍ട്ടി കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:welfare party
News Summary - welfare party
Next Story