Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രി...

മുഖ്യമന്ത്രി കുത്തകകള്‍ക്കൊപ്പം –ഹമീദ് വാണിയമ്പലം

text_fields
bookmark_border
മുഖ്യമന്ത്രി കുത്തകകള്‍ക്കൊപ്പം –ഹമീദ് വാണിയമ്പലം
cancel
camera_alt??????????? ??????? ????????? ???? ???????????????? ??????????? ????????? ?????????????? ????? ?????????? ???????????????? ????????? ??????? ??????????? ????? ?????????? ???????? ??????????

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഭൂരഹിതര്‍ക്കൊപ്പമല്ല, കുത്തകകള്‍ക്കൊപ്പമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഹമീദ് വാണിയമ്പലം. ‘ഫ്ളാറ്റല്ല; ഭൂമിയാണ് വേണ്ടത്’ എന്ന മുദ്രാവാക്യമുയര്‍ത്തി ഭൂരഹിതര്‍ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂരഹിതര്‍ക്ക് ഭൂമി ലഭിക്കാന്‍ സമഗ്രമായ ഭൂപരിഷ്കരണം നടപ്പാക്കണം. പാടത്ത് പണിചെയ്ത ദലിതര്‍ക്ക് നേരത്തേ നടപ്പാക്കിയ ഭൂപരിഷ്കരണത്തിലൂടെ ഭൂമി ലഭിച്ചില്ല. വരമ്പത്തുനിന്ന കുടിയാനാണ് ഭൂമി നല്‍കിയത്. സംസ്ഥാനത്ത് വന്‍കിട കുത്തകകള്‍ നിയമവിരുദ്ധമായി കൈവശംവെച്ചിരിക്കുന്ന അഞ്ചുലക്ഷം ഏക്കര്‍ ഭൂമി ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തയാറാവണം. എന്നാല്‍, യു.ഡി.എഫ്-എല്‍.ഡി.എഫ് സര്‍ക്കാറുകള്‍ ഇക്കാര്യത്തില്‍ ജനങ്ങളെ വഞ്ചിച്ചു.

സംഘ്പരിവാര്‍ ഉത്തരേന്ത്യയില്‍ നടത്തുന്ന വ്യാജ ഏറ്റുമുട്ടല്‍പോലെയാണ് മാവോവാദി നേതാക്കളെ നിലമ്പൂര്‍ വനമേഖലയില്‍ വെടിവെച്ചുകൊന്നത്. ഇക്കാര്യത്തില്‍ ഉമ്മന്‍ ചാണ്ടിയെക്കാള്‍ ഭീകരമായ നിലപാടാണ് പിണറായി സര്‍ക്കാര്‍ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡന്‍റ് എന്‍.എം. അന്‍സാരി അധ്യക്ഷത വഹിച്ചു. ഡോ. സി.എം. നസീമ, ജനറല്‍ സെക്രട്ടറി മധു കല്ലറ, ഷറഫുദ്ദീന്‍, ഷാജി അട്ടക്കുളങ്ങര, അന്‍ഷാദ് തുടങ്ങിയവര്‍ സംസാരിച്ചു.  വിവിധ കലക്ട്രേറ്റുകളിലേക്കും മാര്‍ച്ച് നന്നു. കോഴിക്കോട് ദേശീയ ജനറല്‍ സെക്രട്ടറി പി.സി.ഹംസയും മലപ്പുറത്ത് ദേശീയ സെക്രട്ടറി കെ.അംബുജാക്ഷനും  പാലക്കാട് സംസ്ഥാന ജനല്‍ സെക്രട്ടറി തെന്നലാപുരം രാധാകൃഷ്ണനും തൃശൂരില്‍ ജനറല്‍ സെക്രട്ടറി പി.എ.അബ്ദുല്‍ ഹക്കീമും മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:welfare party
News Summary - welfare party
Next Story