സ്ത്രീ സ്വാതന്ത്ര്യം ഉറപ്പുവരുത്താനാവാത്തത് ലജ്ജാകരം –ഇ.സി. ആയിശ
text_fields
തിരുവനന്തപുരം: സ്വാതന്ത്ര്യം നേടി ഏഴ് പതിറ്റാണ്ടായിട്ടും സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം നല്‍കാന്‍ ഭരണകൂടത്തിന് കഴിയാത്തത് ലജ്ജാകരമെണന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്‍റ് ഇ.സി. ആയിശ. വനിതദിനത്തോടനുബന്ധിച്ച് എല്ലാ ജില്ലയിലും നടന്ന വനിതാ പ്രക്ഷോഭങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നെടുമങ്ങാട്ട് നിര്‍വഹിക്കുകയായിരുന്നു അവര്‍.
ചലച്ചിത്രതാര സംഘടനയില്‍ അംഗങ്ങളായ വനിതകളോട് ഒറ്റക്ക് യാത്ര ചെയ്യരുതെന്ന് ആവശ്യപ്പെടുന്നു. വീട്ടില്‍ അടച്ചിരുന്നാലേ സ്ത്രീക്ക് സുരക്ഷിതത്വം ലഭിക്കൂവെന്ന് വരുത്തിത്തീര്‍ക്കുകയാണ്. വീടുകളിലും സുരക്ഷിതത്വമില്ല. ഇരകള്‍ക്ക് നീതി ലഭിക്കുന്നില്ളെന്ന് മാത്രമല്ല വിചാരണ ചെയ്തും പീഡിപ്പിക്കുന്നു. വനിത കമീഷനടക്കം നോക്കുകുത്തിയാണ്.
ഈ സാഹചര്യത്തില്‍ സ്ത്രീകള്‍ ജനാധിപത്യ പ്രക്ഷോഭങ്ങളിലൂടെ അവകാശങ്ങള്‍ നേടണമെന്നും അവര്‍ പറഞ്ഞു.മലപ്പുറം, പാലക്കാട് ജില്ലകളില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിന്‍കര, കൊല്ലം ജില്ലയില്‍ സംസ്ഥാന കമ്മിറ്റി അംഗം ഉഷാകുമാരി, എറണാകുളത്ത് ഡോ. നസിയ ഹസന്‍, തൃശൂരില്‍ ഡോ. സി.എം. നസീമ, കോഴിക്കോട് കെ.പി. സല്‍വ, വയനാട്ട് കെ.കെ. റഹീന, കണ്ണൂരില്‍ ജബീന ഇര്‍ഷാദ്, കാസര്‍കോട്ട് സുബൈദ കക്കോടി എന്നിവര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
