Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഹമ്മദി​​ന്‍റെ...

മുഹമ്മദി​​ന്‍റെ മരുന്നിന്​ കേന്ദ്രം നികുതിയിളവ്​ നൽകണമെന്ന്​ വെൽഫെയർ പാർട്ടി

text_fields
bookmark_border
മുഹമ്മദി​​ന്‍റെ മരുന്നിന്​ കേന്ദ്രം നികുതിയിളവ്​ നൽകണമെന്ന്​ വെൽഫെയർ പാർട്ടി
cancel

തിരുവനന്തപുരം: അപൂര്‍വ ജനിതക രോഗമായ സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്.എം.എ) ബാധിച്ച മുഹമ്മദിന്‍റെ ചികിൽസക്ക് വാങ്ങുന്ന സോൾജെൻസ്​മ മരുന്നിന് കേന്ദ്രം ഈടാക്കിയ നികുതി ഒഴിവാക്കണമെന്ന്​ വെൽഫെയർ പാർട്ടി. 18 കോടി രൂപയുടെ മരുന്നിന്​ ​ആറ്​ കോടി രൂപയാണ്​ കേന്ദ്ര സർക്കാർ നികുതിയായി ഈടാക്കിയത്​. ഇത് ഒഴിവാക്കി കൊടുക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്ന്​ ജനറൽ സെക്രട്ടറി കെ.എ ഷെഫീഖ്​ പറഞ്ഞു.

ഒരു കുഞ്ഞു ജീവന്‍റെ രക്ഷക്ക് കേരളം ഒരുമിച്ച് ചേർന്ന് സമാഹരിച്ച ആ പതിനെട്ട് കോടിക്ക് പതിനായിരം കോടിയുടെ മൂല്യം ഉണ്ട്. ഇന്ധന നികുതി കൊള്ള നടത്തി തടിച്ചു കൊഴുത്ത കേന്ദ്ര സർക്കാർ ജീവന്‍റെ വിലയിൽ നിന്ന് അപഹരിക്കാൻ നിൽക്കരുത്.

ജൂൺ ഒമ്പതിന് സെക്കന്തരാബാദിലെ അയാൻഷ് ഗുപ്​ത എന്ന മൂന്ന് വയസുകാരനും ഫെബ്രുവരിയിൽ മുംബൈയിലെ ടീരാ കമ്മത്ത് എന്ന കുട്ടിക്കും ഇതേ മരുന്നു നൽകിയപ്പോൾ കേന്ദ്ര സർക്കാർ നികുതിയിളവ് നൽകിയിരുന്നു. അത് പ്രധാനമന്ത്രി തന്നെ വലിയ വായിൽ വിളിച്ചു പറയുകയും ചെയ്തിരുന്നു.

ആ ആനുകൂല്യം മുഹമ്മദിനും നൽകണം. നികുതിയിളവായി ലഭിക്കുന്ന തുക അനേകം കുഞ്ഞുങ്ങളുടെ ജീവ സുരക്ഷക്ക് ഉപയോഗിക്കാൻ പറ്റും. കേരള സർക്കാർ ഈ ആവശ്യം ഉന്നയിക്കണം. എന്തെങ്കിലും നികുതി സംസ്ഥാനം ഈടാക്കുന്നുണ്ടെങ്കിൽ അതും ഒഴിവാക്കി കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:welfare party of kerala
News Summary - Welfare Party wants the Center to give tax relief to Mohammad's medicine
Next Story