വെൽഫെയർ പാർട്ടി സംസ്ഥാന സമ്മേളനം: നഗരിക്ക് കാൽനാട്ടി
text_fieldsവെൽഫെയർ പാർട്ടി സംസ്ഥാന സമ്മേളനത്തിന്റെ നഗരി നിർമാണത്തിന് തുടക്കം കുറിച്ച്
കിസ്സ പാട്ട് രചയിതാവ് യോഗ്യൻ ഹംസ കാൽനാട്ടുന്നു
മലപ്പുറം: വെൽഫെയർ പാർട്ടി മൂന്നാം സംസ്ഥാന സമ്മേളനത്തിന്റെ നഗരി നിർമാണത്തിന് തുടക്കം കുറിച്ച് കിസ്സ പാട്ട് രചയിതാവും മോയിൻകുട്ടി വൈദ്യർ സ്മാരക കമ്മിറ്റി അംഗവുമായ യോഗ്യൻ ഹംസ നഗരിയിൽ കാൽനാട്ടി.
ഡിസംബർ 29ന് നടക്കുന്ന ഒരു ലക്ഷത്തോളം പ്രതിനിധികൾ പങ്കെടുക്കുന്ന പൊതുസമ്മേളനത്തിന് ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ നടന്ന സ്വതന്ത്ര സമര പോരാട്ടത്തെ അനുസ്മരിപ്പിച്ചുകൊണ്ട് വാരിയൻ കുന്നൻ നഗർ എന്നാണ് പേര് നൽകിയിരിക്കുന്നതെന്ന് സംസ്ഥാന സമ്മേളന ജനറൽ കൺവീനർ റസാഖ് പാലേരി പറഞ്ഞു.
ഇ.സി. ആയിശ, കൃഷ്ണൻ കുനിയിൽ, സജീദ് ഖാലിദ്, മിർസാദ് റഹ്മാൻ, കെ.കെ. അഷ്‌റഫ്, സാദിഖ് ഉളിയിൽ, ആരിഫ് ചുണ്ടയിൽ, രജിത മഞ്ചേരി, നൗഷാദ് ചുള്ളിയൻ, ശരീഫ് മൊറയൂർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

