Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോൺ​ഗ്രസും ലീഗും...

കോൺ​ഗ്രസും ലീഗും പിന്നെ വെൽഫെയർ പാർട്ടിയും.... ഡി.വൈ.എഫ്‌.ഐ നേതാവ് മുഹമ്മദ് റിയാസി​െൻറ പോസ്​റ്റിനുള്ള ​മറുപടി​ ചർച്ചയാവുന്നു

text_fields
bookmark_border
കോൺ​ഗ്രസും ലീഗും പിന്നെ വെൽഫെയർ പാർട്ടിയും.... ഡി.വൈ.എഫ്‌.ഐ നേതാവ് മുഹമ്മദ് റിയാസി​െൻറ പോസ്​റ്റിനുള്ള ​മറുപടി​ ചർച്ചയാവുന്നു
cancel

വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള യു.ഡി.എഫ് നീക്കുപോക്കിനെ വിമര്‍ശിച്ച് ഡി.വൈ.എഫ്‌.ഐ നേതാവ് പി.എ മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ എഴുതിയ കറിപ്പിനുള്ള മറുപടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നു. ചേന്ദമംഗലൂരിലെ യു.ഡി.എഫ്-വെല്‍ഫെയര്‍ പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസി​െൻറ ഫോട്ടോയും അതിലെ വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാർഥിയുടെ ചിത്രവും ചൂണ്ടിക്കാട്ടി 'വർഗീയ' പാർട്ടികളുമായി കോൺഗ്രസിനുള്ള ബന്ധത്തെ കുറിച്ചായിരുന്നു റിയാസി​​െൻറ പോസ്​റ്റ്​. ഇതിന്​ നസിറുദ്ദീൻ എഴുതിയ മറുപടിയാണ്​ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുന്നത്​.




റിയാസ്​ സമൂഹ മാധ്യമങ്ങളിൽ പറയുന്ന ഇപ്പോഴത്തെ വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഗഫൂര്‍ മാസ്റ്റര്‍ കഴിഞ്ഞ തവണ ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥിയായിരുന്നുവെന്നും അതിനുള്ള തെളിവായി ഇടതുമുന്നണിയുടെ പ്രകടന പത്രികയും ഉള്‍ക്കൊള്ളിച്ചാണ് മറുപടി.


'യു.ഡി.എഫ് എന്ന മുന്നണിയിലെ സെക്കുലർവാദികളെ, നിങ്ങൾക്ക് എൽ.ഡി.എഫ് ലേക്ക് സ്വാഗതം' എന്ന വാക്യത്തോടെയാണ്​ റിയാസി​​െൻറ കുറിപ്പ്​ അവസാനിക്കുന്നത്​.


മറുപടി കുറിപ്പ് :

ചിത്രം 1):

ഡി.വൈ.എഫ്.ഐ നേതാവ് മുഹമ്മദ് റിയാസി​െൻറ പോസ്റ്റ്. കോഴിക്കോട് മുക്കം മുനിസിപ്പാലിറ്റിയില്‍ യു.ഡി.എഫ്-വെല്‍ഫെയര്‍ സഖ്യത്തി​െൻറ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസാണ് പോസ്റ്റിലെ ചിത്രം. ചുവന്ന വട്ടത്തില്‍ കാണുന്നത് വെല്‍ഫെയര്‍ പാര്‍ട്ടി നേതാവും ഡിവിഷന്‍ 20 ലെ സ്ഥാനാര്‍ത്ഥയുമായ ഗഫൂര്‍ മാസ്റ്റര്‍

ചിത്രം 2)

ഇടതു ജനാധിപത്യ മുന്നണി ഇതേ മുനിസിപ്പാലിറ്റിയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് വോട്ടഭ്യര്‍ത്ഥിച്ച് കൊണ്ട് ഇറക്കിയ പ്രകടന പത്രികയില്‍ നിന്നാണ്. 'ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളും സ്വതന്ത്രന്‍മാരും" എന്ന് പറയുന്ന സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ നിന്ന്. ഗഫൂര്‍ മാസ്റ്ററെ ഇവിടെയും കാണാം, ഡിവിഷന്‍ 21 ലെ സ്ഥാനാര്‍ത്ഥിയായി (21ൽ ഇത്തവണ സ്ത്രീ സംവരണമായത് കൊണ്ട് 20 ലേക്ക് മാറി)

കേരള സര്‍ക്കാരി​െൻറ തദ്ദേശ സ്വയംഭരണ വകുപ്പി​െൻറ വെബ് സൈറ്റില്‍ 2015 ലെ പാര്‍ട്ടി തിരിച്ചുള്ള ഫലമുണ്ട്. അതില്‍ ഗഫൂറി​െൻറ പേരിന് നേരെ WPI (Welfare Party of India) എന്ന് കൃത്യമായി അടയാളപ്പെടുത്തിയതും കാണാം. ഗഫൂര്‍ മാത്രമല്ല, തൊട്ടപ്പുറത്തുള്ള ഡിവിഷനായ 19 ല്‍ ഇതേ സഖ്യത്തി​െൻറ ഭാഗമായി ജയിച്ച ശഫീഖ് മാടായിയുടെ പേരിന് നേരെയും WPI എന്ന പാര്‍ട്ടി പേര് കാണാം.

കഴിഞ്ഞ തവണ ഇതേ സ്ഥലത്ത് ഇതേ വെല്‍ഫെയര്‍ പാര്‍ട്ടിയും ഇതേ സ്ഥാനാര്‍ത്ഥിയുമായി ചേര്‍ന്ന് ഇത് പോലെ പ്രവര്‍ത്തിച്ച് ജയിച്ചവരാണ് സി.പി.എമ്മും വെല്‍ഫെയറും. അടവു നയങ്ങളും സഖ്യങ്ങളും രൂപീകരിക്കലും പിന്നീടത് തള്ളിപ്പറയലുമൊക്കെ രാഷ്ട്രീയത്തില്‍ സര്‍വസാധാരണമാണ്. പക്ഷേ ഒരേ സ്ഥാനാര്‍ത്ഥി തന്നെ, തങ്ങളുടെ കൂടെയാവുമ്പോള്‍ മതേതരനും എതിര്‍ ചേരിയില്‍ നിന്ന് അതേ സ്ഥലത്ത് മത്സരിക്കു​േമ്പാൾ വര്‍ഗീയ വാദിയുമാവുന്ന അദ്ഭു​ത പ്രതിഭാസത്തി​െൻറ പേറ്റൻറ്​ സി.പി.എമ്മിനാണ്. ആ പ്രതിഭാസത്തി​െൻറ കാപ്‌സ്യൂള്‍ രൂപമാണ് റിയാസി​െൻറ പോസ്റ്റ്.


Show Full Article
TAGS:DYFI muhammad riyas welfare party 
Next Story