ഭരണകൂടം മനുഷ്യരെ വിഭജിച്ച് സംഘർഷമുണ്ടാക്കാൻ നേതൃത്വം നൽകുന്നു -റസാഖ് പാലേരി
text_fieldsതിരുവനന്തപുരം: രാജ്യത്ത് മനുഷ്യരെ വിഭജിച്ച് സംഘർഷങ്ങൾ സൃഷ്ടിക്കാൻ ഭരണകൂടംതന്നെ നേതൃത്വം നൽകുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി. അനുദിനം സങ്കീർണമായിക്കൊണ്ടിരിക്കുന്ന പുതിയ രാഷട്രീയ സാഹചര്യത്തിൽ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ജനങ്ങളുടെ ഭീതി അകറ്റുന്നതിനും സർക്കാർ ജീവനക്കാർക്ക് വലിയ പങ്കു നിർവഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരള സ്റ്റേറ്റ് എംപ്ലോയീസ് മൂവ്മെൻറ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡൻറ് വി. അനസ് അധ്യക്ഷതവഹിച്ചു. അസറ്റ് സംസ്ഥാന ചെയർമാൻ കെ. ബിലാൽ ബാബു മുഖ്യപ്രഭാഷണം നടത്തി.
എഫ്.ഐ.ടി.യു ദേശീയ ജനറൽ സെക്രട്ടറി ജോസഫ് ജോൺ, വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ഫായിസ്, തഷ് രീഫ്, മാനു മുഹമ്മദ്, ഡോ. അയ്യൂബ് ഖാൻ, ജലീൽ മോങ്ങം, സക്കീർ ഹുസൈൻ എന്നിവർ സംസാരിച്ചു. അമീറാ തസ്‌നീം സ്വാഗതവും വൈ. ഇർഷാദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

