Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊച്ചി കോർപറേഷനിൽ അക്കൗണ്ട്​ തുറന്ന്​ വെൽഫെയർ പാർട്ടി

text_fields
bookmark_border
കൊച്ചി കോർപറേഷനിൽ അക്കൗണ്ട്​ തുറന്ന്​ വെൽഫെയർ പാർട്ടി
cancel

കൊച്ചി: കോർപറേഷനിൽ വെൽഫെയർ പാർട്ടി അക്കൗണ്ട്​ തുറന്നു. വാര്‍ഡ് 69ല്‍ തൃക്കാണർവട്ടത്താണ്​ വെൽഫെയർ പാർട്ടി വിജയിച്ചത്​. പാർട്ടി സ്വതന്ത്ര സ്ഥാനാർഥി കാജൽ സലീം ആണ്​ വിജയിച്ചത്​. എൻ.സി.പിയിലെ സുൽഫത്ത്​ എം.എസിനെ മറി കടന്നാണ്​ വിജയം കൊയ്​തത്​​. യു.ഡി.എഫിന്‍റെ പിന്തുണയോടെയാണ്​ കാജല്‍ സലീം മത്സരിച്ചത്​.

സംസ്ഥാനത്ത്​ വിവിധ വാർഡുകളിൽ വെൽഫെയർ പാർട്ടി സ്ഥാനാർഥികൾ നേട്ടമുണ്ടാക്കിയിട്ടുണ്ട്​. എറണാകുളം കീഴ്​മാട്​ രണ്ടാം വാർഡിൽ വെൽഫെയർ പാർട്ടി സ്ഥാനാർഥി നജീബ്​ പെരിങ്ങാട്ട്​, പറവൂർ കോട്ടുവള്ളി അഞ്ചാം വാർഡി​െല സ്ഥാനാർഥി സുമയ്യ ടീച്ചർ, ഈരാറ്റുപേട്ട നഗരസഭ ആറാം വാർഡിലെ സ്ഥാനാർഥി എസ്​.എസ്​.കെ നൗഫൽ, പാലക്കാട് നഗരസഭ വാര്‍ഡ് 32 ാം വാർഡിലെ സ്ഥാനാർഥി എം. സുലൈമാൻ എന്നിവർ വിജയിച്ചു.

കോഴിക്കോട് മുക്കം മുന്‍സിപാലിറ്റിയിലെ 18ാം വാര്‍ഡില്‍ സാറാ കൂടാരം, 19ാം വാര്‍ഡില്‍ ഫാത്തിമ കൊടപ്പന, 20ാ വാര്‍ഡില്‍ അബ്ദുൽ ഗഫൂര്‍ മാസ്റ്റര്‍ എന്നിവരും വിജയിച്ചു. മലപ്പുറം, കണ്ണൂർ, കോട്ടയം ജില്ലകളില​ുമായി വെൽഫെയർ പാർട്ടിയുടെ 40ഓളം സ്ഥാനാർഥികൾ ഇതിനകം വിജയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - welfare party opened account in kochi corporation
Next Story