Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range താനൂരിലെ പൊലീസ് അതിക്രമം: നഷ്ടപരിഹാരം ഉടൻ നൽകണം –എസ്.ക്യു.ആർ. ഇല്യാസ്
text_fieldsbookmark_border
താനൂർ: സി.പി.എം-മുസ്ലിം ലീഗ് പാർട്ടികളുടെ കിടമത്സരം താനൂർ തീരദേശത്തെ തീരാദുരിതത്തിലാക്കിയെന്നും സംരക്ഷണം നൽകേണ്ട പൊലീസ് ഭയാനരീതിയിൽ അഴിഞ്ഞാടിയതോടെ ആരെയും വിശ്വസിക്കാനാവാത്ത അവസ്ഥയിലേക്ക് തീരദേശവാസികൾ എത്തിയതായും വെൽഫെയർ പാർട്ടി ദേശീയ പ്രസിഡൻറ് ഡോ. എസ്.ക്യു.ആർ. ഇല്യാസ്. സംഘ്പരിവാർ സമഗ്രാധിപത്യത്തിനെതിരായ ദേശീയ പ്രക്ഷോഭയാത്രയുടെ ഭാഗമായി താനൂരിലെത്തിയതായിരുന്നു അദ്ദേഹം.
കോർമൻ കടപ്പുറത്ത് പൊലീസ് ഭീകരതയും രാഷ്ട്രീയ സംഘർഷവും മൂലം ദുരിതത്തിലായവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. നിരപരാധികളെ ഒഴിവാക്കി യഥാർഥ പ്രതികളെ ശിക്ഷിക്കണം. നാശനഷ്ടങ്ങൾക്ക് സർക്കാർ ഉടൻ നഷ്ടപരിഹാരം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
