പരിസ്ഥിതി ദിനം: ജൈവ വൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളുമായി വെല്‍ഫെയര്‍ പാര്‍ട്ടി
text_fieldsതിരുവനന്തപുരം: പരിസ്ഥിതി ദിനത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാനത്തെ 1500 കേന്ദ്രങ്ങളില്‍ ജൈവ വൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. സംസ്ഥാനതല ഉദ്ഘാടനം കൊല്ലം ചടയമംഗലത്തെ കല്ലടതണ്ണി സമര ഭൂമിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ. ഷഫീക്ക് നിര്‍വ്വഹിച്ചു.
മെയ് 31 മുതല്‍ ആരംഭിച്ച 'നാടുകാക്കാന്‍ കൈകോര്‍ക്കുക' എന്ന ആരോഗ്യ-ശുചിത്വ-പരിസ്ഥിതി കാമ്പയിനിെൻറ സമാപനം കൂടിയായിരുന്നു പരിസ്ഥിതി ദിന പരിപാടികള്‍. അതാത് പ്രദേശത്തെ വ്യത്യസ്ത തരം ചെടികളും വൃക്ഷങ്ങളും വെച്ചുപിടിപ്പിക്കുകയും മിയോവാക്കി വനങ്ങള്‍ നിര്‍മിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ചു.
പരിസ്ഥിതി ദിനാചരണത്തിെൻറ ഭാഗമായി വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ഓഫിസ് അങ്കണത്തില്‍ സംസ്ഥാന സെക്രട്ടറി എം. ജോസഫ് ജോണ്‍ വൃക്ഷതൈ നട്ടു. വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ സംസ്ഥാന ഭാരവാഹികളും ജില്ലാ നേതാക്കളും പരിപാടികള്‍ക്ക് നേതൃത്വം നല്കി.
