Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജനകീയ ബദൽതേടി വെൽഫെയർ,...

ജനകീയ ബദൽതേടി വെൽഫെയർ, എസ്​.ഡി.പി.ഐ

text_fields
bookmark_border
ജനകീയ ബദൽതേടി വെൽഫെയർ, എസ്​.ഡി.പി.ഐ
cancel

കോ​ഴി​ക്കോ​ട്​: ന്യൂ​ന​പ​ക്ഷ രാ​ഷ്​​ട്രീ​യം പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി​യും എ​സ്.​ഡി.​പി.​ഐ​യും വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ൽ സ​ജീ​വം. അ​തേ​സ​മ​യം, ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​വ​രെ സാ​ന്നി​ധ്യ​മ​റി​യി​ച്ച അ​ബ്​​ദു​ന്നാ​സി​ർ മ​അ്​​ദ​നി​യു​ടെ പി.​ഡി.​പി ഇ​ക്കു​റി രം​ഗ​ത്തി​ല്ല. മ​അ്​​ദ​നി പ്ര​ഖ്യാ​പി​ക്കു​ന്ന പ​ര​സ്യ നി​ല​പാ​ട​നു​സ​രി​ച്ച്​ പ്ര​വ​ർ​ത്ത​ക​ർ വോ​ട്ട്​ രേ​ഖ​പ്പെ​ടു​ത്തു​മെ​ന്ന്​ സം​സ്​​ഥാ​ന നേ​താ​ക്ക​ൾ വ്യ​ക്​​ത​മാ​ക്കി.

വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സ്ഥാനാർഥികളായ റസാഖ്​ പാലേരി, ഇ.സി. ആയിഷ, കൃഷ്​ണൻ കുനിയിൽ, ഷംസീർ ഇബ്രാഹിം

'സാ​മൂ​ഹി​ക നീ​തി​ക്ക്​ വെ​ൽ​ഫെ​യ​റി​നൊ​പ്പം' എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി 19 മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ്​ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി മ​ത്സ​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​ത​വ​ണ 41 ൽ ​മ​ത്സ​രി​ച്ചി​രു​ന്നു. സം​സ്​​ഥാ​ന വൈ​സ്​ പ്ര​സി​ഡ​ൻ​റു​മാ​രാ​യ റ​സാ​ഖ്​ പാ​ലേ​രി കൊ​ണ്ടോ​ട്ടി​യി​ലും ഇ.​സി. ആ​യി​ശ മ​ല​പ്പു​റ​ത്തും സെ​ക്ര​ട്ട​റി കൃ​ഷ്​​ണ​ൻ കു​നി​യി​ൽ വ​ണ്ടൂ​രി​ലും ​ഫ്ര​റ്റേ​ണി​റ്റി ദേ​ശീ​യ പ്ര​സി​ഡ​ൻ​റ്​ ഷം​സീ​ർ ഇ​ബ്രാ​ഹിം ത​ല​ശ്ശേ​രി​യി​ലും ജ​ന​വി​ധി തേ​ടു​ന്നു. ഇ​രു മു​ന്ന​ണി​ക​ളും പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങു​ടെ സാ​മൂ​ഹി​ക പു​രോ​ഗ​തി​ക്ക്​ ഒ​ന്നും ചെ​യ്യു​ന്നി​ല്ലെ​ന്ന്​ പാ​ർ​ട്ടി സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഹ​മീ​ദ്​ വാ​ണി​യ​മ്പ​ലം പ​റ​ഞ്ഞു. പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളു​ടെ പ്ര​ശ്​​ന​ങ്ങ​ളാ​ണ്​ പ്ര​ചാ​ര​ണ വി​ഷ​യം.

നി​ല​വി​ലെ സ​ർ​ക്കാ​രി​‍െൻറ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പോ​സ്​​റ്റ്​ മോ​ർ​ട്ട​വും ല​ക്ഷ്യ​മാ​ണ്. സി.​പി.​എ​മ്മും ബി.​ജെ.​പി​യും ഒ​രേ രാ​ഷ്​​ട്രീ​യ പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​ത്​ ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്തു​ക​യെ​ന്ന ദൗ​ത്യ​വും പാ​ർ​ട്ടി നി​ർ​വ​ഹി​ക്കും -ഹ​മീ​ദ്​ കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ സ​മ​യം, ബി.​ജെ.​പി​ക്ക്​ സാ​ധ്യ​ത​യു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ൽ ജ​യ​സാ​ധ്യ​ത​യു​ള്ള മു​ന്ന​ണി​ക്കാ​ണ്​ പാ​ർ​ട്ടി വോ​ട്ട്. സ്​​ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്താ​ത്ത മ​ണ്ഡ​ല​ങ്ങ​ളി​ൽ പി​ന്തു​ണ സം​ബ​ന്ധി​ച്ച്​ പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കും.

എസ്​.ഡി.പി.ഐ സ്ഥാനാർഥികളായ അബ്​ദുൽ ജബ്ബാർ, മുസ്​തഫ കൊമ്മേരി, അജ്​മൽ ഇസ്​മയിൽ.മലപ്പുറം ലോക്​ സഭ സ്ഥാനാർഥി തസ്​ലീം റഹ്​മാനി

ക​ഴി​ഞ്ഞ​ത​വ​ണ 89 ൽ ​സ്​​ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തി​യ എ​സ്.​ഡി.​പി.​ഐ ഇ​ക്കു​റി 42 സീ​റ്റു​ക​ളി​ലാ​ണ്​ മ​ത്സ​രി​ക്കു​ന്ന​ത്. 'ധ്രു​വീ​ക​ര​ണ രാ​ഷ്​​ട്രീ​യ​ത്തി​നെ​തി​രെ ജ​ന​കീ​യ ബ​ദ​ൽ' എ​ന്നാ​ണ്​ മു​ദ്ര​വാ​ക്യം. സം​സ്​​ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​കെ. അ​ബ്​​ദു​ൽ ജ​ബ്ബാ​ർ അ​ഴീ​ക്കോ​ടും മു​സ്​​ത​ഫ കൊ​മ്മേ​രി കൊ​ടു​വ​ള്ളി​യി​ലും ട്ര​ഷ​റ​ർ അ​ജ്​​മ​ൽ ഇ​സ്​​മാ​യി​ൽ വാ​മ​ന​പു​ര​ത്തും ജ​ന​വി​ധി തേ​ടു​ന്നു. മ​ല​പ്പു​റം ലോ​ക്​​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ദേ​ശീ​യ സെ​ക്ര​ട്ട​റി ഡോ. ​ത​സ്​​ലീം റ​ഹ്​​മാ​നി മ​ത്സ​രി​ക്കു​ന്നു. ബി.​ജെ.​പി​യു​ടെ വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ രാ​ഷ്​​്ട്രീ​യ​ത്തെ വ​ർ​ഗീ​യ, ജാ​തി ചി​ന്ത​ക​ൾ ഉ​യ​ർ​ത്തി​യാ​ണ്​ ഇ​രു മു​ന്ന​ണി​ക​ളും​ നേ​രി​ടു​ന്ന​തെ​ന്ന്​ പാ​ർ​ട്ടി സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ്​ പി. ​അ​ബ്​​ദു​ൽ മ​ജീ​ദ്​ ഫൈ​സി വ്യ​ക്​​ത​മാ​ക്കി. താ​ൽ​ക്കാ​ലി​ക രാ​ഷ്​​ട്രീ​യ ലാ​ഭ​ത്തി​ലാ​ണ്​ മു​ന്ന​ണി​ക​ളു​ടെ നോ​ട്ടം. ഇ​ത്​ തു​റ​ന്നു​കാ​ട്ട​ലാ​ണ്​ ല​ക്ഷ്യം.

ബി.​ജെ.​പി​ക്ക്​ സാ​ധ്യ​ത ക​ൽ​പി​ക്കു​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ൽ ജ​യ​സാ​ധ്യ​ത​യു​ള്ള മു​ന്ന​ണി​യെ​ പി​ന്തു​ണ​ക്കും- അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. വ​ർ​ഗീ​യ രാ​ഷ്​​ട്രീ​യം വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ൾ ഭി​ന്നി​ക്ക​രു​തെ​ന്ന നി​ല​പാ​ടി​‍െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ ചെ​യ​ർ​മാ​ൻ അ​ബ്​​ദു​ന്നാ​സി​ർ മ​അ്​​ദ​നി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം മ​ത്സ​ര രം​ഗ​ത്തു​നി​ന്ന്​ വി​ട്ടു​നി​ൽ​ക്കു​ന്ന​തെ​ന്ന്​ പി.​ഡി.​പി ജ​ന. സെ​ക്ര​ട്ട​റി അ​ലി​യാ​ർ കോ​ത​മം​ഗ​ലം പ​റ​ഞ്ഞു. പ​േ​ക്ഷ, തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി​ക്ക്​ നി​ല​പാ​ടു​ണ്ട്. ആ​രെ പി​ന്തു​ണ​ക്കു​മെ​ന്ന്​ ചെ​യ​ർ​മാ​ൻ പ്ര​ഖ്യാ​പി​ക്കും​ -അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
TAGS:Welfare party SDPI 
News Summary - Welfare party and SDPI seeks alternative
Next Story