Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

’’ശ്രീരാം വെങ്കിട്ടരാമനെ തിരിച്ചെടുത്തത് ജനങ്ങളോടുള്ള കേരള സര്‍ക്കാരിന്റെ വെല്ലുവിളി’’

text_fields
bookmark_border
welfareparty
cancel


തിരുവനന്തപുരം: പത്രപ്രവര്‍ത്തകനായ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീരാം വെങ്കിട്ടരാമനെ സര്‍വ്വീസില്‍ തിരിച്ചെടുത്ത് ആരോഗ്യവകുപ്പില്‍ നിയമിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം.

തനിക്ക് റെട്രോഗ്രേഡ് അംനേഷ്യ ഉണ്ടെന്ന് പറയുന്ന ഈ ഉദ്യോഗസ്ഥനെ കൊറോണ വ്യാപനം തടയേണ്ട ഈ സാഹചര്യത്തില്‍ ആരോഗ്യവകുപ്പില്‍ തന്നെ നിയമിക്കുന്നത് ജനങ്ങളുടെ ജീവന്‍ കൊണ്ട് പന്താടലാണ്. കുറ്റം ചെയ്യുന്ന ഉന്നത ഉദ്യഗസ്ഥനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന നീക്കം പ്രതിഷേധാര്‍ഹവുമാണ്. ശ്രീരാം വെങ്കിട്ടരാമന് തെളിവ് നശിപ്പിക്കാനായി ആല്‍ക്കഹോല്‍ ടെസ്റ്റ് എല്ലാ അവസരവും അപകടം നടന്ന സമയത്ത് തന്നെ നല്‍കിയിരുന്നു. ജനങ്ങളുടെ പ്രതിഷേധമാണ് കേസെടുക്കാന്‍ സര്‍ക്കാരിനയും പോലീസിനേയും സമ്മര്‍ദ്ദത്തിലാക്കിയത്.

കോവിഡ്-19 അതിജീവന ശ്രമത്തിനായുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായ സാഹചര്യം മുതലെടുത്ത് ശ്രീരാമിനെ രക്ഷിച്ചെടുക്കാനായി പിണറായി സര്‍ക്കാര്‍ നടത്തിയ ഈ ജനവിരുദ്ധ തീരുമാനം പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - welfare party against goverment action
Next Story