അടിസ്ഥാന പ്രശ്‌നങ്ങളോട് നിസംഗത പുലർത്തുന്ന ബജറ്റ് -വെൽഫെയർ പാർട്ടി
text_fieldsതിരുവനന്തപുരം: കേരളത്തിലെ അടിസ്ഥാന പ്രശ്‌നങ്ങളോട് നിസംഗത പുലർത്തി, പ്രഖ്യാപന ഗിമ്മിക്കുകൾ മാത്രമാണ് തോമസ് ഐ സക് അവതരിപ്പിച്ച കേരളാ ബജറ്റെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം. കേരളം നേരിടുന്ന സാമ് പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള യാതൊരു പദ്ധതിയും നിർദേശവും ബജറ്റിലില്ല. തൊഴിലില്ലായ്മ നേരിടാനുതകുന്ന ഭാവ നാ സമ്പന്നമായ നിർദ്ദേശങ്ങൾ മുന്നോട്ട് വെയ്ക്കുന്നതിനും സർക്കാർ പരാജയപ്പെട്ടിരിക്കുന്നു.
ഭൂമിയുടെ ന്യായവില വർദ്ധിപ്പിച്ചതും കെട്ടിട നികുതി വർദ്ധിപ്പിച്ചതും സാധാരണക്കാർക്കും ഇടത്തരക്കാർക്കും ഭാരമാണ് സൃഷ്ടിക്കുക. ലക്ഷ്യം വെച്ച നികുതി ശേഖരിക്കുന്നതിൽ വീഴ്ച വരുത്തിയ സർക്കാർ ചെലവ് ചുരുക്കാൻ ബജറ്റിലൂടെ തൊഴിൽ ലഭ്യതയെ ചുരുക്കുകയാണ് ചെയ്യുന്നത്.
ലക്ഷക്കണക്കിന് ഭൂരഹിതരുടെ കാര്യത്തിൽ സമ്പൂർണ്ണ മൗനമാണ് ബജറ്റ് പുലർത്തുന്നത്. മുൻ വർഷത്തെ പ്രളയ പുനരധിവാസ പദ്ധതികളടക്കം പൂർത്തിയാക്കുന്നതിൽ പരാജയപ്പെട്ട സർക്കാർ പ്രഖ്യാപിച്ച ക്ഷേമ പദ്ധതികളുടെ ഗതിയെന്താകുമെന്ന് കണ്ടു തന്നെ അറിയണം. പഞ്ചായത്ത് തെരെഞ്ഞെടുപ്പും വരാനിരിക്കുന്ന നിയമസഭാ തെരെഞ്ഞെടുപ്പും കണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മാത്രമാണ് പ്രഖ്യാപിച്ച പദ്ധതികളിൽ പലതും. രാജ്യമാകെ സാമ്പത്തികമായി തകർന്ന സാഹചര്യത്തിൽ സ്വാശ്രയത്വത്തിലേക്കുള്ള നിർദ്ദേശങ്ങൾ പ്രതീക്ഷിച്ച കേരള ജനതയെ നിരാശപ്പെടുത്തുന്നതാണ് ബജറ്റെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
