ക്ഷേമവും വികസനവും തുറുപ്പുചീട്ട്: പിണറായി പ്രചാരണ ഗോദയിൽ
text_fieldsതിരുവനന്തപുരം: ഭരണത്തുടർച്ചയിലൂടെ സംസ്ഥാനം കൈവരിച്ച വികസനനേട്ടങ്ങൾ അക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തേക്ക്. തിരുവനന്തപുരം കോർപറേഷനിലെ എൽ.ഡി.എഫ് സ്ഥാനാർഥികൾക്കായി പുത്തരിക്കണ്ടം മൈതാനത്ത് നടന്ന കൺവെൻഷനോടെയാണ് മുഖ്യമന്ത്രിയുടെ പര്യടനത്തിന് തുടക്കമായത്.
തുടർഭരണത്തിലൂടെ സംസ്ഥാനത്തെ എല്ലാ മേഖലകളിലും മുന്നേറ്റം കൈവരിച്ചെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇതേ മാതൃകയിൽ തദ്ദേശ സ്ഥാപനങ്ങളിലെ ഇടതുപക്ഷ ഭരണസമിതികൾക്ക് തുടർച്ച നൽകണമെന്ന് ആവശ്യപ്പെട്ടു. ക്ഷേമ പെൻഷൻ വിഷയത്തിൽ കോൺഗ്രസിനെ കടന്നാക്രമിക്കാനും മറന്നില്ല. 2016ൽ യു.ഡി.ഫ് മാറി എൽ.ഡി.എഫ് അധികാരത്തിൽ വന്നപ്പോൾ 18 മാസത്തെ ക്ഷേമ പെൻഷൻ കുടിശ്ശികയുണ്ടായിരുന്നെന്നും ഇടത് സർക്കാരാണ് ഇത് തീർപ്പാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. എൽ.ഡി.എഫ് കാലത്ത് അഭിമാന സ്തംഭങ്ങളായ പല പദ്ധതികളും യു.ഡി.എഫ് കാലത്ത് ദയനീയാവസ്ഥയിലേക്ക് മാറി. ഈ തകർച്ച നികത്തലായിരുന്നു പിന്നീട് വന്ന ഇടത് സർക്കാറുകളുടെ ആദ്യ പണി. 2021ൽ യു.ഡി.എഫ് അധികാരത്തിൽ വന്നിരുന്നെങ്കിൽ കേരളം അഞ്ചു വർഷം കൈവരിച്ച നേട്ടങ്ങളിൽനിന്നെല്ലാം പിന്നോട്ട് പോകുമായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
യു.ഡി.എഫിനെതിരെ വിമർശന മുഖ്യമന്ത്രി, തിരുവനന്തപുരം കോർപറേഷനിലെ മുഖ്യപ്രതിപക്ഷമായ ബി.ജെ.പിയെക്കുറിച്ച് പരാമർശിച്ചില്ല. സർക്കാറിനെയും മുന്നണിയെയും സമ്മർദത്തിലാക്കുന്ന വിഷയങ്ങളിൽ മറുപടിക്കോ പ്രതിരോധത്തിനോ തയാറായതുമില്ല. ഈ വിഷയങ്ങൾ പ്രചാരണങ്ങളിൽ പരാമർശിക്കാതെ അവഗണിക്കാനാകും സി.പി.എം നീക്കമെന്ന സൂചനയാണ് ആദ്യ കൺവെൻഷൻ നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

