Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിഴിഞ്ഞത്ത് ആദ്യകപ്പലിന് ഇന്ന് വരവേൽപ്പ്

text_fields
bookmark_border
വിഴിഞ്ഞത്ത് ആദ്യകപ്പലിന് ഇന്ന് വരവേൽപ്പ്
cancel

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യ കപ്പലിന് ഞായറാഴ്ച വരവേൽപ്പ്. ഞായറാഴ്ച വൈകീട്ട് നാലിനാണ് സ്വീകരണ ചടങ്ങ് ആരംഭിക്കുക. ബെർത്തിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഷെൻഹുവ 15 കപ്പലിനെ ഔദ്യോഗികമായി വരവേൽക്കും.

മുഖ്യമന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്യും. കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാളാണ് മുഖ്യാതിഥി. മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷത വഹിക്കും. കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ, മന്ത്രിമാരായ വി. ശിവൻകുട്ടി, കെ. രാജൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, ശശി തരൂർ എം.പി, എം. വിൻസെന്‍റ് എം.എൽ.എ, മേയർ ആര്യ രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.

5000 പേർക്കിരുന്ന് പരിപാടി കാണാൻ സൗകര്യമുള്ള വേദി ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങൾക്കും ചടങ്ങിൽ പ്രവേശനമുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Welcoming the first ship in Vizhinjam today
Next Story