Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾക്ക് യൂണിഫോം സർവിസുകളിലെ നിയമനത്തിന് വെയിറ്റേജ്

text_fields
bookmark_border
എസ്.എസ്.എല്‍.സി, പ്ലസ്ടു തലങ്ങളില്‍ പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്ന വിദ്യാർഥികൾക്കാണ് വെയിറ്റേജ്
student police cadet 897897
cancel

തിരുവനന്തപുരം: സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾക്ക് (എസ്.പി.സി) യൂണിഫോം സർവിസുകളിലെ നിയമനത്തിന് വെയിറ്റേജ് നൽകാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടു തലങ്ങളില്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്ന വിദ്യാർഥികൾക്കാണ് പി.എസ്.സി വഴിയുള്ള യൂണിഫോം സർവിസുകളിലെ നിയമനത്തിന് വെയിറ്റേജ് അനുവദിക്കുക.

ഹൈസ്കൂൾ, ഹയർ സെക്കൻഡറി തലങ്ങളിലായി നാല് വർഷം ട്രെയിനിങ് പൂർത്തിയാക്കുന്നവരും, എ പ്ലസ് ഗ്രേഡ് നേടുന്നവരുമായ കേഡറ്റുകൾക്ക് അഞ്ച് ശതമാനം വെയിറ്റേജ് നല്‍കും. ഹൈസ്കൂൾ, ഹയർസെക്കൻഡറി തലങ്ങളിലായി നാലു വർഷം ട്രൈയിനിങ് പൂർത്തിയാക്കുന്ന, ഹൈസ്‌കൂൾ തലത്തിൽ എ പ്ലസ് ഗ്രേഡും ഹയർ സെക്കൻഡറി തലത്തിൽ എ ഗ്രേഡും കരസ്ഥമാക്കുന്നവരുമായ കേഡറ്റുകൾക്ക് നാല് ശതമാനം വെയിറ്റേജ് അനുവദിക്കും. ഹൈസ്കൂൾ തലത്തിൽ എ ഗ്രേഡും ഹയർ സെക്കൻഡറി തലത്തിൽ എ പ്ലസ് ഗ്രേഡും നേടുന്നവരും ഹൈസ്കൂൾ തലത്തിലും ഹയർ സെക്കൻഡറി തലത്തിലും എ ഗ്രേഡ് കരസ്ഥമാക്കുന്നവരുമായ കേഡറ്റുകൾക്കും നാല് ശതമാനം വെയിറ്റേജ് അനുവദിക്കും.

ഹൈസ്കൂൾ തലത്തിലോ ഹയർ സെക്കൻഡറി തലത്തിലോ രണ്ടു വർഷം ട്രെയിനിങ് പൂർത്തിയാക്കുകയും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്യുന്ന കേഡറ്റുകൾക്ക് മൂന്ന് ശതമാനം വെയിറ്റേജ് ലഭിക്കും. ഹൈസ്കൂൾ തലത്തിലോ ഹയർ സെക്കൻഡറി തലത്തിലോ രണ്ടു വർഷം ട്രെയിനിങ് പൂർത്തിയാക്കുകയും എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്യുന്ന കേഡറ്റുകൾക്ക് രണ്ട് ശതമാനമാണ് വെയിറ്റേജ് ലഭിക്കുക.

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് പദ്ധതി വ്യാപിപ്പിക്കുന്നത് പരിശോധിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Weightage for Student Police Cadets in Uniformed Services
Next Story