ക്ഷേമ പെൻഷൻ ഏപ്രിൽ ആദ്യവാരം തന്നെ – െഎസക്
text_fieldsതിരുവനന്തപുരം: നാലുമാസത്തെ സാമൂഹികക്ഷേമ പെൻഷൻ കുടിശ്ശിക ഏപ്രിൽ ആദ്യവാരം തന്നെ കൊടുത്തുതീർക്കുമെന്ന് മന്ത്രി തോമസ് െഎസക്. കർഷക പെൻഷൻ വിതരണ ഉത്തരവ് ഇറങ്ങിയിട്ടുണ്ട്. 58 ലക്ഷം പേരാണ് ക്ഷേമപെൻഷൻ ഗുണഭോക്താക്കൾ. ഇതിൽ ഇരട്ടിപ്പും അനർഹരുമുണ്ടെന്ന ആക്ഷേപത്തിെൻറ പശ്ചാത്തലത്തിലാണ് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിനെ പഠനം നടത്താൻ ചുമതലപ്പെടുത്തിയത്.
കർഷകർ തൊഴിലാളി ക്ഷേമനിധിയിൽ വിരമിച്ചവരുടെ ആനുകൂല്യ ഇനത്തിൽ 250 കോടിയുടെ ബാധ്യതയുണ്ട്. ഭൂനികുതി വർധനവിലൂടെ ഇൗ വർഷം ലഭിക്കുന്ന തുക കുടിശ്ശിക തീർപ്പാക്കുന്നതിന് വിനിയോഗിക്കും. എൽ.െഎ.സി ഏജൻറുമാർക്ക് ക്ഷേമനിധി ഏർപ്പെടുത്തുന്ന കാര്യം സർക്കാർ പരിഗണിക്കും.
മലയോര-തീരദേശ ഹൈവേകൾ പൂർത്തിയാക്കാൻ നടപടി സ്വീകരിക്കും. തീരേദശ ഹൈവേ 12.5 മീറ്റർ വീതിയിലാണ് നിർമിക്കാൻ ഉദ്ദേശിക്കുന്നത്. എന്നാൽ, പലയിടങ്ങളിലും ആറ് മീറ്റർ മാത്രമാണ് വീതി. നിർദിഷ്ട പദ്ധതി മേഖലയിൽ നാലിൽ ഒന്ന് സ്ഥലത്ത് മാത്രമാണ് 12 മീറ്റർ വീതിയുള്ളത്. ഇൗ സ്ഥലങ്ങളിൽ ആദ്യഘട്ടം പൂർത്തിയാക്കും. എട്ടുമീറ്റർ വരെ വീതി ലഭ്യമായ സ്ഥലങ്ങൾ രണ്ടാമത്തെ ഘട്ടത്തിൽ പരിഗിണിക്കും. ആരെയും കുടിയിറക്കില്ല. കേന്ദ്രാവിഷ്കൃത പദ്ധതികൾക്കുള്ള പ്രൊജക്ട് തയാറാക്കുന്നതിന് ധനകാര്യവകുപ്പിൽ പ്രൊജക്ട് സെൽ രൂപവത്കരിക്കും. കിഫ്ബി വഴി പ്രതിമാസം 1000-2000 കോടിയുടെ പദ്ധതികൾക്ക് അനുമതി നൽകാൻ കഴിയുന്നുണ്ട്-മറുപടിയിൽ െഎസക് വ്യക്തമാക്കി.
സംസ്ഥാനത്തെ വാർഷിക പദ്ധതിയിൽ തിങ്കളാഴ്ച വരെ 74.8 ശതമാനം ചെലവഴിക്കാൻ കഴിഞ്ഞതായി ധനമന്ത്രി പറഞ്ഞു. ഇതിൽ സംസ്ഥാനത്തിെൻറ പദ്ധതി വിഹിതത്തിൽ 74.9 ശതമാനവും തദ്ദേശസ്ഥാപനങ്ങളുടേത് 74.52 ശതമാനവുമാണ് ചെലവ്. കേന്ദ്രാവിഷ്കൃത പദ്ധതിയിലെ ചെലവ് 58.6 ശതമാനമാണ്. ഇൗ വർഷം പദ്ധതി ചെലവ് 80 ശതമാനമാകുമെന്നാണ് വിലയിരുത്തലെന്നും മന്ത്രി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.