Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബംഗളൂരുവിലേക്ക്​...

ബംഗളൂരുവിലേക്ക്​ താൽക്കാലിക പ്രതിവാര ട്രെയിൻ സർവിസ്​ തുടങ്ങും

text_fields
bookmark_border
ബംഗളൂരുവിലേക്ക്​ താൽക്കാലിക  പ്രതിവാര ട്രെയിൻ സർവിസ്​ തുടങ്ങും
cancel

തൃ​ശൂ​ർ: കേ​ര​ള​ത്തി​ൽ​നി​ന്ന്​ ബം​ഗ​ളൂ​രു​വി​ലേ​ക്കും തി​രി​ച്ചും വാ​രാ​ന്ത ട്രെ​യി​​ൻ സ​ർ​വി​സി​ന്​ ന​ ട​പ​ടി തു​ട​ങ്ങി​യ​താ​യി​ റെ​യി​ൽ​വേ ബോ​ർ​ഡ്​ ചെ​യ​ർ​മാ​നെ ഉ​ദ്ധ​രി​ച്ച്​ ഗ​താ​ഗ​ത വ​കു​പ്പ്​ വൃ​ത്ത​ങ്ങ ​ൾ അ​റി​യി​ച്ചു. സ്വ​കാ​ര്യ അ​ന്ത​ർ സം​സ്ഥാ​ന ബ​സു​ക​ളി​ലെ ദു​ര​നു​ഭ​വ​ങ്ങ​ൾ ച​ർ​ച്ച​യാ​യ സാ​ഹ​ച​ര്യ​ത്തി​ ലാ​ണ്​ നീ​ക്കം. ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച്​ ഗ​താ​ഗ​ത സെ​ക്ര​ട്ട​റി കെ.​ആ​ർ. ജ്യോ​തി​ലാ​ൽ മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​​െൻറ നി​ർ​ദേ​ശ​പ്ര​കാ​രം വ്യാ​ഴാ​ഴ്​​ച റെ​യി​ൽ​വേ ബോ​ർ​ഡ്​ ചെ​യ​ർ​മാ​നെ ക​ണ്ടി​രു​ന്നു. കേ​ര​ള​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന്​ ബം​ഗ​ളൂ​രു​വി​ലേ​ക്കും തി​രി​ച്ചും ട്രെ​യി​ൻ സ​ർ​വി​സി​ന്​ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന്​ തൃ​ശൂ​ർ റെ​യി​ൽ​വേ പാ​സ​ഞ്ചേ​​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ വ്യാ​ഴാ​ഴ്​​ച ഗ​താ​ഗ​ത മ​ന്ത്രി​ക്ക്​ നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു.

കേ​ര​ള​ത്തി​ൽ​നി​ന്ന്​ രാ​ത്രി സ​ർ​വി​സ്​ ന​ട​ത്തു​ന്ന ദീ​ർ​ഘ​ദൂ​ര ബ​സു​ക​ളി​ൽ, പ്ര​ത്യേ​കി​ച്ച്​ ബം​ഗ​ളൂ​രു ബ​സു​ക​ളി​ൽ യാ​ത്ര​ക്കാ​ർ നേ​രി​േ​ട​ണ്ടി വ​രു​ന്ന ദു​രി​ത​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലെ​ങ്കി​ലും കൂ​ടു​ത​ൽ ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ്​ അ​സോ​സി​യേ​ഷ​​െൻറ ആ​വ​ശ്യം.

യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യം പ​രി​ഗ​ണി​ച്ച്​ സ​ർ​വി​സി​ന്​ റെ​യി​ൽ​വേ​യും കെ.​എ​സ്.​ആ​ർ.​ടി.​സി​​യും പ​രാ​ജ​യ​പ്പെ​ടു​ന്ന​താ​ണ്​ സ്വ​കാ​ര്യ ബ​സു​ക​െ​ള ആ​ശ്ര​യി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​ക്കു​ന്ന​ത്. പ​ല​പ്പോ​ഴും വി​മാ​ന​ത്തെ​ക്കാ​ൾ കൂ​ടി​യ നി​ര​ക്കി​നാ​ണ്​ ബ​സ്​ യാ​ത്ര. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള​ത്തി​ൽ​നി​ന്നും ബം​ഗ​ളൂ​രു​വി​ലേ​ക്കോ മൈ​സൂ​രു​വി​ലേ​ക്കോ കൂ​ടു​ത​ൽ പ്ര​തി​ദി​ന ട്രെ​യി​ൻ സ​ർ​വി​സ്​ വേ​ണം. തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്​/​ക​ണ്ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നും അ​ടി​യ​ന്ത​ര​മാ​യി പ്ര​തി​ദി​ന, രാ​ത്രി ട്രെ​യി​ൻ ബം​ഗ​ളൂ​രു​വി​ലേ​ക്ക്​ അ​നു​വ​ദി​ക്കാ​ൻ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ക​ണം.

നി​ല​വി​ൽ ഓ​ടു​ന്ന പ്ര​തി​വാ​ര, ദ്വൈ​വാ​ര ട്രെ​യി​നു​ക​ൾ പ്ര​തി​ദി​ന​മാ​ക്കാ​ൻ സാ​ധ്യ​ത ആ​രാ​യ​ണം. ദ​ക്ഷി​ണ റെ​യി​ൽ​വേ​യും ദ​ക്ഷി​ണ-​പ​ശ്ചി​മ റെ​യി​ൽ​വേ​യും ഉ​ൾ​പ്പെ​ടു​ന്ന വി​ഷ​യ​മാ​യ​തി​നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​ത്തി​​െൻറ​യും ബോ​ർ​ഡി​​െൻറ​യും ഇ​ട​പെ​ട​ൽ അ​നി​വാ​ര്യ​മാ​ണ്. അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsBangalore Newstrain servicekallada travels
News Summary - Weekly train service to Bengaluru- Kerala news
Next Story