Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
kerala lockdown
cancel
Homechevron_rightNewschevron_rightKeralachevron_rightവാരാന്ത്യ ലോക്ഡൗൺ:...

വാരാന്ത്യ ലോക്ഡൗൺ: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 842 പേർ അറസ്​റ്റിൽ

text_fields
bookmark_border

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ പൂർണം. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഞായറാഴ്ച 7105 പേര്‍ക്കെതിരെ കേസെടുത്തു. 842 പേരാണ് അറസ്​റ്റിലായത്. 2849 വാഹനങ്ങളും പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലിൽ മാത്രം 4749 കേസുകളാണ് രജിസ്​റ്റർ ചെയ്തത്.

കഴിഞ്ഞ വർഷത്തെപ്പോലെ പിതൃതർപ്പണം വീടുകളിൽ നടത്തണമെന്ന സർക്കാർ നിർദേശം പാലിക്കാതെ പുറത്തിറങ്ങിയ പലരിൽ നിന്നും പൊലീസ് പിഴയീടാക്കി. തിങ്കളാഴ്ച മുതൽ നിയന്ത്രണങ്ങളും ഇളവുകളും പതിവുപോലെ തുടരും.

ബുധനാഴ്ച മുതൽ മാളുകളും തുറക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. കടകളിലെപ്പോലെ വാക്സിനേഷൻ അടക്കം സർട്ടിഫിക്കറ്റ് മാളുകളിലും നിർബന്ധമാക്കും. അതേസമയം സ്വാതന്ത്ര്യദിനമായ അടുത്ത ഞായറാഴ്ച വാരാന്ത്യ ലോക്ഡൗണ്‍ ഉണ്ടാകില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lockdown
News Summary - Weekend lockdown: 842 arrested for violating covid regulations
Next Story