താലി കെട്ടിയിറങ്ങുമ്പോൾ വധു വരന് ചൂണ്ടിക്കാണിച്ചു കൊടുത്തത് കാമുകനെ!
text_fieldsഗുരുവായൂര്: വിവാഹമണ്ഡപത്തിൽ നിന്ന് താലി കെട്ടിയിറങ്ങുമ്പോൾ നവവധു വരന് ചൂണ്ടിക്കാണിച്ചു കൊടുത്തത് തെൻറ കാമുകനെ. ഇഷ്ടമില്ലാത്ത വിവാഹമാണിതെന്ന് പറയുക കൂടി ചെയ്തതോടെ സംഭവം പുലിവാലായി. ഏറെ തർക്കങ്ങൾക്കും ബഹളങ്ങൾക്കും ശേഷം വരെൻറ സംഘം താലി ഊരി വാങ്ങി. എട്ട് ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് വരൻ.
ഗുരുവായൂർ ക്ഷേത്രനടയിലാണ് ഞായറാഴ്ച രാവിലെ 10.30ഓടെ സിനിമാക്കഥയെ വെല്ലുന്ന രംഗങ്ങൾ അരങ്ങേറിയത്. കൊടുങ്ങല്ലൂരിൽ നിന്നണ് വരെൻറ സംഘം. മുല്ലശേരി ഭാഗത്തു നിന്ന് വധു. വീട്ടുകാരുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ താലികെട്ട് കഴിഞ്ഞ് തൊഴുത് പ്രാർഥിക്കാൻ ദീപസ്തംഭത്തിനടുത്തേക്ക് പോകുമ്പോഴാണ് തെൻറ കാമുകനും സുഹൃത്തുക്കളും നിൽക്കുന്നത് വധു വരന് കാണിച്ചുകൊടുത്തത്. തനിക്കിഷ്ടം അയാളെ വിവാഹം കഴിക്കാനായിരുന്നുവെന്നും അവൾ അയാളോട് പറഞ്ഞു. ഇത് തനിക്ക് ഇഷ്ടമില്ലാത്ത വിവാഹമാണെന്നും പറഞ്ഞുവത്രെ. ഞെട്ടിപ്പോയ വരൻ ഇക്കാര്യം തെൻറ അമ്മയെ അറിയിച്ചു.
നിമിഷങ്ങൾക്കകം സംഭവം പാട്ടായി. കാര്യം പന്തിയല്ലെന്ന് കണ്ട് വധുവിെൻറ സംഘത്തിലെ കാരണവന്മാർ വരനെയും വധുവിനെയും ബന്ധുക്കളെയും വിവാഹ സൽക്കാരം നടക്കുന്ന ഓഡിറ്റോറിയത്തിലേക്ക് കൊണ്ടുപോയി. അവിടെ എത്തിയതോടെ ഇരുപക്ഷവും തമ്മിലുള്ള ചർച്ച വാക്കേറ്റത്തിലായി.
ഇത് ൈകയാങ്കളിയുടെ വക്കത്തെത്തിയതോടെ മണ്ഡപക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് ടെമ്പിൾ പൊലീസ് സി.ഐ യു.എച്ച്. സുനിൽദാസും സംഘവുമെത്തി ബന്ധുക്കളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതിനിടെ വധുവിന് ചാർത്തിയ താലി വരെൻറ ബന്ധുക്കൾ ഊരിവാങ്ങി. പെൺകുട്ടിയുടെ വീട്ടുകാർക്ക് മുമ്പേ അറിയാമായിരുന്ന വിവരം മറച്ചുവെച്ച് തങ്ങളെ കബളിപ്പിക്കുകയാണെന്ന് വരെൻറ ബന്ധുക്കൾ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
