Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജാഗ്രതൈ; ഇന്നുമുതൽ...

ജാഗ്രതൈ; ഇന്നുമുതൽ ചൂട്​ കൂടും

text_fields
bookmark_border
ജാഗ്രതൈ; ഇന്നുമുതൽ ചൂട്​ കൂടും
cancel

തിരുവനന്തപുരം: സംസ്​ഥാനത്തെ ചില ജില്ലകളിൽ ഫെബ്രുവരി 14 മുതൽ അന്തരീക്ഷ താപനില ഉയരുമെന്ന്​ കേന്ദ്ര കാലാവസ്ഥ വക ുപ്പ് അറിയിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ്​ താപനില ഉയരുക. സാധാരണ താപനിലയെക്കാൾ രണ്ട്​ മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ്​ പ്രവചനം.

കേന്ദ്ര കാലാവസ്ഥ വകുപ്പിൻെറ താപനില മാപിനികളി ൽ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഇതുവരെ രേഖപ്പെടുത്തപ്പെട്ട താപനില സർവകാല റെക്കോർഡുകൾ ഭേദിക്കുന്നതാണ്. വിവിധയിട ങ്ങളിൽ താപനില 37 ഡിഗ്രി സെൽഷ്യസിനെക്കാൾ ഉയരുന്ന സാഹചര്യമാണുള്ളത്. ആരോഗ്യ പ്രശ്നങ്ങളെ നേരിടുന്നതിന് ജാഗ്രത പുല ർത്താൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചിട്ടുണ്ട്.

മുൻകരുതൽ നിർദേശങ്ങൾ

  • ധാരാളമായി വ െള്ളം കുടിക്കുക
  • എപ്പോഴും ഒരു ചെറിയ കുപ്പിയിൽ വെള്ളം കരുതുക. അത് വഴി നിർജ്ജലീകരണം ഒഴിവാക്കാൻ സാധിക്കും.
  • < li>നിർജ്ജലീകരണം വർധിപ്പിക്കാൻ ശേഷിയുള്ള മദ്യം പോലെയുള്ള പാനീയങ്ങൾ പകൽ ഒഴിവാക്കുക
  • അയഞ്ഞ, ലൈറ്റ് കളര്‍ പരുത് തി വസ്ത്രങ്ങള്‍ ധരിക്കുക
  • പരീക്ഷാക്കാലമായതിനാല്‍ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തുക
  • ക്ലാസ് മുറികളിൽ വായുസഞ്ചാരം ഉറപ്പാക്കുക
  • സ്കൂളിലും പരീക്ഷ ഹാളിലും ശുദ്ധജല ലഭ്യത ഉറപ്പാക്കുക
  • അംഗൻവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കുക
  • പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ മൂന്ന്​ മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേകശ്രദ്ധ പുലർത്തേണ്ടതാണ്.
  • പകൽ പുറത്തിറങ്ങുന്നവർ തൊപ്പിയോ കുടയോ ഉപയോഗിക്കാൻ ശ്രദ്ധിക്കണം
  • നിർമാണ തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, ട്രാഫിക് പൊലീസുകാർ, മാധ്യമ റിപ്പോർട്ടർമാർ, വാഹന പരിശോധന വിഭാഗം ഉദ്യോഗസ്​ഥർ, പി.ഡബ്യു.ഡി ഉദ്യോഗസ്ഥർ, ഓൺലൈൻ ഭക്ഷണ വിതരണക്കാർ, ഇരുചക്ര വാഹന യാത്രക്കാർ, കർഷകർ, കർഷക തൊഴിലാളികൾ തുടങ്ങിയ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന തൊഴിലുകളിൽ ഏർപ്പെടുന്നവർ പകൽ ആവശ്യമായ വിശ്രമം എടുക്കാൻ ശ്രദ്ധിക്കുക
  • സംസ്ഥാനത്തെ തൊഴിൽ സമയം പുനഃക്രമീകരിച്ച്​ ലേബർ കമ്മീഷണർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. അവ പാലിക്കാൻ തൊഴിൽ ദാതാക്കൾ സന്നദ്ധരാവേണ്ടതാണ്.
  • പുറം തൊഴിലുകളിൽ ഏർപ്പെടുന്ന ഉദ്യോഗസ്ഥർക്കും യാത്രക്കാർക്കും കുടിവെള്ളം ലഭ്യമാക്കുന്ന രീതിയിലുള്ള മാതൃകപരമായ ജനകീയ പ്രവർത്തനങ്ങൾ യുവജന, സാംസ്‌കാരിക, സാമൂഹിക സംഘടനകൾക്കും കൂട്ടായ്മകൾക്കും ഏറ്റെടുക്കാവുന്നതാണ്.

  • നല്ല പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കാനും ധാരാളമായി പഴങ്ങൾ കഴിക്കാനും നിർദേശിക്കുന്നു
  • നിർജ്ജലീകരണം തടയാൻ ഒ.ആര്‍.എസ് ലായനി പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്
  • വളർത്തു മൃഗങ്ങൾക്ക് തണൽ ഉറപ്പു വരുത്താനും പക്ഷികൾക്കും മൃഗങ്ങൾക്കും വെള്ളം ലഭ്യമാക്കാനും ശ്രദ്ധിക്കേണ്ടതാണ്
  • ചൂട് മൂലമുള്ള തളർച്ചയോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ശ്രദ്ധയിൽ പെട്ടാൽ പെട്ടെന്ന് തന്നെ പ്രഥമ ശുശ്രൂഷ നൽകാനും വൈദ്യ സഹായം എത്തിക്കാനും ശ്രദ്ധിക്കേണ്ടതാണ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newshot weatherWeather Forecast
News Summary - weather news hot atmosphere from tomorrow
Next Story