മലപ്പുറം തിരുനാവായയിൽ കർഷകൻ മരിച്ചത് സൂര്യാതപമേറ്റെന്ന് സംശയം
text_fieldsതിരൂർ (മലപ്പുറം): തിരുനാവായയിൽ വയലിൽ കൃഷിപ്പണിയിലേർപ്പെട്ടി രുന്ന കർഷകനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുത്തിയില്‍ സ്വദേശി കുറ്റ ിയത്ത് സുധികുമാറാണ് (43) മരിച്ചത്. ദേഹത്ത് പലയിടത്തും പൊള്ളലേറ്റ് കരുവാളിച്ച നിലയിലാണ്. സൂര്യാതപമേറ്റതാണ് മരണകാരണമെന്ന് സംശയമുണ്ടെങ്കിലും ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. മരണകാരണം പോസ്റ്റുമോർട്ട റിപ്പോർട്ടിന് ശേഷമേ വ്യക്തമാവൂവെന്ന് അധികൃതർ അറിയിച്ചു.
സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുകയായിരുന്ന സുധികുമാർ വെള്ളിയാഴ്ച രാവിലെ ആറ് മുതല്‍ മറ്റ് പണിക്കാര്‍ക്കൊപ്പം ജോലി ചെയ്തിരുന്നു. രാവിലെ പത്തോടെ മറ്റുള്ളവര്‍ ജോലി നിര്‍ത്തി തിരികെ കയറിയെങ്കിലും സുധികുമാര്‍ ജോലി തുടർന്നു. ഏറെ നേരം കഴിഞ്ഞും കാണാതായതോടെ സുഹൃത്തുക്കൾ വിളിച്ചെങ്കിലും ഫോണെടുത്തില്ല.
തുടർന്ന് ഇവര്‍ പാടത്തെത്തിയപ്പോള്‍ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം തിരൂര്‍ ജില്ല ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റ് മോർട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് മാറ്റി. കുറ്റിയത്ത് വേണു -പാർവതി ദമ്പതികളുടെ ഏക മകനാണ്. ഭാര്യ: ബീന. മക്കള്‍: അഭിജിത്ത്, ആര്‍ദ്ര, അനുശ്രീ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
