പാനൂർ (കണ്ണൂർ): ചമ്പാട്ടുനിന്ന് ആയുധങ്ങൾ പിടികൂടിയ സംഭവത്തിൽ യുവാവിനെ കോടതി റിമാൻഡ് ചെയ്തു. അരയാക്കൂലിലെ വിഷ്ണു വക്കച്ചെൻറ (26) വീട്ടിൽ നിന്നാണ് വാളും ഇരുമ്പുദണ്ഡും പിടികൂടിയത്. ഇയാൾ സി.പി.എം അനുഭാവിയാണെന്ന് പൊലീസ് പറഞ്ഞു.
ബി.ജെ.പി അനുഭാവി പന്ന്യന്നൂരിലെ വിനീഷിനെ മർദിച്ച കേസിലെ പ്രതിയെ തേടിയെത്തിയ പാനൂർ എസ്.ഐ ഗണേഷും സംഘവും വിഷ്ണുവിനെ പിടികൂടുകയും ആയുധം കണ്ടെടുക്കുകയുമായിരുന്നു. ഇയാൾ നേരത്തേ ചില കേസുകളിലും പ്രതിയാണ്. അതേസമയം, പ്രതിക്ക് പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്ന് സി.പി.എം ചമ്പാട് ലോക്കൽ സെക്രട്ടറി അറിയിച്ചു.