Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദേ​ശീ​യ​പാ​ത​യി​ൽ...

ദേ​ശീ​യ​പാ​ത​യി​ൽ അപകടത്തിൽപെട്ട വാഹനത്തിൽ ആയുധങ്ങൾ; ഡ്രൈ​വ​ർ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു​

text_fields
bookmark_border
weapons
cancel
camera_alt

പി​ക് അ​പ് വാ​നി​ൽ ക​ണ്ട ആ​യു​ധ​ങ്ങ​ൾ

കൊ​യി​ലാ​ണ്ടി: ദേ​ശീ​യ​പാ​ത​യി​ൽ ആ​ന​ക്കു​ള​ത്ത് അ​പ​ക​ട​ത്തി​ല്‍പെ​ട്ട വാ​ഹ​ന​ത്തി​ൽ ആ​യു​ധ​ങ്ങ​ള്‍. ചൊ​വ്വാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെ പി​ക് അ​പ്​ വാ​നും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. പി​ക്​ അ​പ്​ വാ​ന്‍ ഡ്രൈ​വ​ര്‍ പി​ഷാ​രി​കാ​വ് റോ​ഡി​ലൂ​ടെ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. നാ​ട്ടു​കാ​ര്‍ വാ​ഹ​നം പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് കൊ​ടു​വാ​ള്‍ പോ​ലു​ള്ള 10 ആ​യു​ധ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്.

കൈ​ത​ച്ച​ക്ക​യു​ടെ അ​വ​ശി​ഷ്​​ട​ങ്ങ​ളും പി​ക്​ അ​പ്​ വാ​നി​ലു​ണ്ട്. കൈ​ത​ച്ച​ക്ക ക​ര്‍ഷ​ക​രു​ടെ വാ​ഹ​ന​മാ​വാ​മെ​ന്നാ​ണ് അ​നു​മാ​നം. കൂ​ത്താ​ട്ടു​കു​ള​ത്തു​നി​ന്ന് ക​ണ്ണൂ​ര്‍ ഭാ​ഗ​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്നു വാ​ഹ​നം. കൊ​യി​ലാ​ണ്ടി സി.​ഐ എ​ന്‍.​സു​നി​ല്‍ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വാ​ൻ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ലൂ​ടെ മാ​ത്ര​മേ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പ​റ​യാ​ന്‍ ക​ഴി​യൂ​വെ​ന്ന് പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി.

ഡ്രൈ​വ​ർ ഭ​യം കാ​ര​ണം ഓ​ടി​ര​ക്ഷ​പ്പെ​ട്ട​താ​യി​രി​ക്കു​മെ​ന്നാ​ണ് പൊ​ലീ​സ് നി​ഗ​മ​നം. അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ ബൈ​ക്ക്​ യാ​ത്ര​ക്കാ​ര​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WeaponsAccident
News Summary - Weapons in a vehicle involved in an accident on a national highway
Next Story