Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീട്ടിൽ നിന്ന്​...

വീട്ടിൽ നിന്ന്​ മാരകായുധങ്ങൾ കണ്ടെത്തിയ സംഭവം: ഒരാൾ കൂടി പിടിയിൽ

text_fields
bookmark_border
വീട്ടിൽ നിന്ന്​ മാരകായുധങ്ങൾ കണ്ടെത്തിയ സംഭവം: ഒരാൾ കൂടി പിടിയിൽ
cancel

പത്തനംതിട്ട: അടൂരിൽ എസ്‌.ഡി.പി.ഐ പ്രവർത്തകന്റെ വീട്ടിൽ നിന്നും കടയിൽ നിന്നും മാരകായുധങ്ങൾ കണ്ടെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. നേരത്തെ പിടിയിലായ അറുകാലിക്കൽ പടിഞ്ഞാറ് ഗാലക്സി ഹൗസിൽ ഷഫീഖി​​െൻറ കടയിലെ ജീവനക്കാരൻ ശ്രീകുട്ടനെയാണ് അറസ്റ്റ് ചെയ്തത്. ആയുധങ്ങൾ ഒളിപ്പിക്കാൻ സഹായിച്ചവെന്നാണ് കേസ്. പ്രദേശത്ത് വർഗീയ സംഘർഷമുണ്ടാക്കാനാണ് ആയുധങ്ങൾ ശേഖരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ജില്ല പൊലീസ്​ മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന്​ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ്​ ഷഫീഖി​​​െൻറ വീടി​​​െൻറ ചുമരിലെ രഹസ്യഅറയിൽനിന്ന്​ ആയുധങ്ങൾ കണ്ടെത്തിയത്. രഹസ്യ അറ ആരുടെയും  ശ്രദ്ധയിൽപെടാതിരിക്കാൻ സ്​റ്റീൽ അലമാരവെച്ച് മറച്ചിരുന്നു. 

രണ്ടു മഴു, മൂന്ന് വാൾ, വടിവാൾ, രണ്ട് കത്തി, ഇരുമ്പ് ദണ്ഡ് എന്നിവയും രണ്ടു മൊബൈൽ ഫോണും പിടിച്ചെടുത്തിരുന്നു. പരിശോധനക്കിടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഷഫീഖിനെ പൊലീസ്​ പിന്തുടർന്നു പിടികൂടുകയായിരുന്നു. തുടർന്ന് അടൂർ നഗരത്തിൽ ഇയാളുടെ രണ്ട് മൊബൈൽ ഫോൺ കടകളിലും പൊലീസ്​ പരിശോധന നടത്തി.

കടയിൽ നിന്നും മൂന്ന് ഇരുമ്പ് ദണ്ഡും വാളും പൊലീസ്​ പിടിച്ചെടുത്തു. തുടർന്നാണ്​ കടയിലെ ജീവനക്കാര​െനയും പൊലീസ്​ കസ്​റ്റഡിയിലെടുത്തത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsSDPI WorkerAdoor Weapon
News Summary - Weapons in Home Case: One More Person to Custody - Kerala News
Next Story