തൃശൂർ കോർപറേഷൻ ബി.ജെ.പി ഭരിക്കുന്നത് കാണാം -സുരേഷ് ഗോപി
text_fieldsതൃശൂർ: കേരളത്തിന്‍റെ പൾസ് അറിയണമെങ്കിൽ ഇപ്പോൾ തൃശൂരിൽ അന്വേഷിക്കണമെന്ന് ബി.ജെ.പി നേതാവ് സുരേഷ് ഗോപി. തൃശൂർ കോർപറേഷൻ ബി.ജെ.പി ഭരിക്കുന്നത് കാണാമെന്നും സുരേഷ് ഗോപി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സിനിമയിൽ ഒരു രംഗം വരുമ്പോൾ കേരളത്തിൽ തിരുവനന്തപുരത്ത് കൈയടിച്ചാൽ എല്ലായിടത്തും അതേ കൈയടി കിട്ടും എന്ന് പറയുന്ന പോലെയാണ്. തൃശൂരിൽ കുറച്ച് പ്രാഥമികത ഇപ്പോൾ കൂടുതലാണ്. 2024 ജൂൺ നാലിനുശേഷം കേരളത്തിന്‍റെ പൾസ് അറിയണമെങ്കിൽ തൃശൂർ അന്വേഷിക്കണം. ആ തൃശൂരിൽനിന്ന് ഞങ്ങൾക്ക് സത്യസന്ധമായ പൾസ് അനുഭവപ്പെടുന്നത് അതാണ് സൂചിപ്പിക്കുന്നത്. ബി.ജെ.പിയുടെ പ്രതീക്ഷ അധിഷ്ഠിതമായിരിക്കുന്നത് സ്ഥാനാർഥികളുടെ ബലത്തിലാണ്. കൃത്യമായ സ്ഥാനാർഥികളെ കൊടുത്താൽ തൃശൂർ കോർപറേഷൻ ബി.ജെ.പി ഭരിക്കുന്നത് കാണാം -സുരേഷ് ഗോപി പറഞ്ഞു.
തൃശൂരില്‍ തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിൽ
തിരുവനന്തപുരം: കേരളത്തിൽ രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ തൃശൂർ ബൂത്തിലെത്തുക ഡിസംബർ 11ന്. തൃശൂരിനെ കൂടാതെ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളും അന്ന് ബൂത്തിലെത്തും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഡിസംബർ 9ന് ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കും. ഡിസംബർ 13നാണ് വോട്ടെണ്ണൽ.
സംസ്ഥാനത്തെ 1199 തദ്ദേശ സ്ഥാപനങ്ങളിലെ 23,576 വാര്‍ഡുകളിലേക്കാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടക്കുക. 33,746 പോളിങ് ബൂത്തുകളാണ് സംസ്ഥാനത്തുള്ളത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി മാതൃകാപെരുമാറ്റച്ചട്ടം ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

