ഒരുമിച്ച് പഠിച്ചു, ഒന്നിച്ചു നേടി, സഹോദരങ്ങൾ ഇനി സേനയുടെ ഭാഗം
text_fieldsവി.എസ്. ബിജിൻ രാജും വി.എസ്. അജിൻ രാജും
മുട്ടിക്കുളങ്ങര: ഒരുമിച്ചിരുന്ന് പഠിച്ച് കേരള പൊലീസ് സേനയുടെ ഭാഗമായ സഹോദരങ്ങൾ നാടിന് അഭിമാനമായി. ഈ നേട്ടം കൊയ്ത ആഹ്ലാദത്തിലാണ് മുട്ടിക്കുളങ്ങര കെ.എ.പി -രണ്ട് ബറ്റാലിയൻ ഗ്രൗണ്ടിൽ പരിശീലനം പൂർത്തിയാക്കിയ 347 സേന അംഗങ്ങൾക്കിടയിൽ ഇവർ നിറഞ്ഞുനിന്നത്. തിരുവനന്തപുരം നെയ്യാറ്റിൻകര കൊളത്തൂർ ശെൽവരാജ്-വനജ കുമാരി ദമ്പതികളുടെ മക്കളായ വി.എസ്. ബിജിൻ രാജ് (26), വി.എസ്. അജിൻരാജ് (25) എന്നിവരാണ് ഈ നേട്ടം കൈവരിച്ചത്.
പാറശ്ശാല ഇവാൻസ് ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് പ്ലസ്ടു വിജയിച്ച ഇരുവരും കുടുംബ പ്രാരാബ്ധങ്ങൾക്കിടയിൽ വിവിധ ജോലികൾ ചെയ്തു. ഒഴിവ് സമയം പി.എസ്.സി പരീക്ഷക്ക് ഒന്നിച്ചിരുന്നു പഠിച്ചു. കഠിന പ്രയത്നം നടത്തി ഒരേ റാങ്ക് ലിസ്റ്റിൽ ഇടം പിടിക്കാനും സാധിച്ചു. ആദ്യ പരീക്ഷയിൽ തന്നെ റാങ്ക് ലിസ്റ്റിൽ കയറിപ്പറ്റി.
പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ തസ്തികയിലാണ് ഇരുവരും സേനാ അംഗങ്ങളായത്. തൃശൂർ ഇൻഡ്യൻ റിസർവ് ബറ്റാലിയൻ ആസ്ഥാനത്തായിരുന്നു ഇവരുടെ പരിശീലനം. പിതാവ് കൂലിപ്പണിയെടുത്താണ് കുടുംബം പോറ്റിയിരുന്നത്.ഇവരുടെ പരേഡ് വീക്ഷിക്കാൻ മാതാപിതാക്കളും സുഹൃത്തുക്കളും സ്ഥലത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

