Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതീരദേശത്തെ ജനങ്ങൾക്ക്​ ...

തീരദേശത്തെ ജനങ്ങൾക്ക്​ യോജിച്ച പിന്തുണ നൽകണം -മുഖ്യമന്ത്രി

text_fields
bookmark_border
fishermen-kerala
cancel

തിരുവനന്തപുര: തീരദേശത്ത്​ ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക്​ യോജിച്ച പിന്തുണ നൽകണമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം പ്രളയത്തില്‍ മുങ്ങിയപ്പോള്‍ എല്ലാം മറന്ന് സ്വയം നമ്മുടെ സൈന്യമായി രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയവരാണവർ. തീരദേശത്ത് കോവിഡ് 19 മൂലമുള്ള ദുരിതം അനുഭവിക്കുകയാണ്​ ഇന്നവർ. 

അതുകൊണ്ടുതന്നെയാണ് അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആവുന്നതെല്ലാം സര്‍ക്കാര്‍ ചെയ്യുന്നത്. ഇങ്ങനെയുള്ള ഒരു ഘട്ടത്തില്‍ ആ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുകയാണ് മാധ്യമങ്ങളുടെയും എല്ലാ രാഷ്​ട്രീയകക്ഷികളുടെയും സാമൂഹ്യ സംഘടനകളുടെയും കടമയെന്ന് ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിക്കുന്നു. അവര്‍ക്ക് നമ്മുടെ യോജിച്ച പിന്തുണ നല്‍കിയേ തീരൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Show Full Article
TAGS:covid fishermen kerala news pinarayivijayan 
News Summary - we should give good support to fishermen
Next Story