Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവെറുപ്പിന്‍റെ...

വെറുപ്പിന്‍റെ രാഷ്ട്രീയത്തിനെതിരെ വോട്ടവകാശം വിനിയോഗിക്കണം -ഡോ. ഹുസൈൻ മടവൂർ

text_fields
bookmark_border
വെറുപ്പിന്‍റെ രാഷ്ട്രീയത്തിനെതിരെ വോട്ടവകാശം വിനിയോഗിക്കണം -ഡോ. ഹുസൈൻ മടവൂർ
cancel

കോഴിക്കോട്: വെറുപ്പിന്‍റെ രാഷ്ട്രീയത്തെ പിഴുതെറിയണമെന്നും അതിന് മതേതര-ജനാധിപത്യ മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നവർക്ക് വോട്ട് ചെയ്യണമെന്നും അണികളോട് ആഹ്വാനംചെയ്ത് മുജാഹിദ് നേതാവും കോഴിക്കോട് പാളയം ജുമാ മസ്ജിദ് ചീഫ് ഇമാമുമായ ഡോ.ഹുസൈൻ മടവൂർ.

ഇന്ത്യൻ ഭരണഘടനയുടെ ആത്മാവായ മതേതരത്വവും ജനാധിപത്യ മൂല്യങ്ങളും കാത്തു സൂക്ഷിക്കുന്നവർക്ക് വോട്ട് നൽകി വിജയിപ്പിക്കണം. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പോലും വർഗീയതയും മതസ്പർദ്ദയും വളർത്താൻ ശ്രമിക്കുന്നവർ രാഷ്ട്രത്തോടും ദേശവാസികളോടും കൊടുംക്രൂരതയാണ് ചെയ്യുന്നത്. വെറുപ്പിന്‍റെ രാഷ്ട്രീയത്തെപിഴുതെറിയണം. മത, രാഷ്ട്രീയ ഭേദമെന്യ എല്ലാ പൗരന്മാർക്കും സ്വൈര്യമായി ജീവിക്കാനുള്ള സാഹചര്യമുണ്ടാവണം. നാട് ഭരിക്കുന്നവരും നിയമ പാലകരും മതവും സമുദായവും നോക്കി പ്രവർത്തിക്കുന്നത് ഭരണഘടനയുടെ മൗലിക തത്വങ്ങൾക്ക് എതിരാണ്. അത് മതേതരത്വത്തെ നശിപ്പിക്കും.

വർഗീയ ഫാഷിസ്റ്റ് ചിന്താഗതിക്കാർക്ക് മതേതര ഇന്ത്യ പിന്തുണ നൽകുകയില്ലെന്ന് കാണിച്ച് കൊടുക്കേണ്ടത് തെരഞ്ഞെടുപ്പിൽ നമ്മുടെ വോട്ടിലൂടെയാണെന്നും അത് വളരെ ശ്രദ്ധയോടെ നിർവഹിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:votemujahiddr hussain madavoorElection NewsKerala Assembly Election 2026
News Summary - We should exercise our right to vote against the politics of hate - Dr. Hussain Madavoor
Next Story