വയനാട്: രാഹുൽ തീരുമാനിക്കെട്ട -ചെന്നിത്തല
text_fieldsകൊച്ചി: വയനാട് മത്സരിക്കുന്നതുസംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് രാഹുൽ ഗാന്ധിയാണെന്നും തീരുമാനം എന്തായ ാലും കെ.പി.സി.സി അംഗീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഹുൽ കർണാടകയിൽ മത്സരിക്കണമെന്നും ആ വശ്യമുണ്ട്. തീരുമാനം എന്തായാലും ഇനി വൈകരുതെന്നും ചെന്നിത്തല പറഞ്ഞു.
സംസ്ഥാന സർക്കാറിനോട് വോട്ട ിലൂടെ പ്രതികാരം ചെയ്യണം -െചന്നിത്തല
കൊച്ചി: കൊലപാതകരാഷ്ട്രീയം മുഖമുദ്രയാക്കിയ പിണറായി സർക്കാറിനോട് ജനം വോട്ടിലൂടെ പ്രതികാരം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തൊഴിലാളികളെയും കർഷകരെയും വഞ്ചിച്ച് അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാറാണ് കേരളം ഭരിക്കുന്നതെന്നും ഇവരിൽനിന്ന് നീതി കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ല നിർമാണത്തൊഴിലാളി യൂനിയൻ (െഎ.എൻ.ടി.യു.സി) സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല.
ആർ.എസ്.എസിനെയും ബി.ജെ.പിയെയും മോദിയെയും താഴെയിറക്കുക എന്നതാണ് ഇൗ തെരഞ്ഞെടുപ്പിലെ കോൺഗ്രസിെൻറ മുഖ് അജണ്ട. കാർഷിക വായ്പകൾക്ക് മൊറേട്ടാറിയം പ്രഖ്യാപിച്ചിട്ട് ഉത്തരവിറക്കാൻ കഴിയാത്ത കാര്യക്ഷമതയില്ലാത്ത സർക്കാറാണ് കേരളം ഭരിക്കുന്നത്. പിണറായി പറഞ്ഞാൽ ചീഫ് സെക്രട്ടറി പോയിട്ട് പ്യൂൺപോലും കേൾക്കില്ല. ജനം കൊടുംവരൾച്ചയിൽ വലയുേമ്പാൾ മന്ത്രിമാർക്ക് ഹെലികോപ്ടർ വാടകക്ക് എടുക്കാനുള്ള തിരക്കിലാണ് സർക്കാർ.
ബാലൻസ് നൂറുകോടിയിൽ താഴെ മാത്രമുള്ള ട്രഷറി അടച്ചുപൂട്ടലിെൻറ വക്കിലാണ്. കേരളത്തിൽ ഒരു ഭരണമില്ല. പാർട്ടി താൽപര്യം സംരക്ഷിക്കൽ മാത്രമാണ് ആകെ നടക്കുന്നത്. ഒരു പുതിയ പദ്ധതിപോലും നടപ്പാക്കാൻ സർക്കാറിന് കഴിഞ്ഞിട്ടില്ല. അധികാരത്തിൽ വന്നാൽ എല്ലാം ശരിയാക്കും എന്ന് പറഞ്ഞവർ ഇതിന് മറുപടി പറയണം. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ദേശീയ പാർട്ടി അംഗീകാരം സി.പി.എമ്മിന് നഷ്ടപ്പെടുമെന്നും ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
