Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനാളെയെക്കുറിച്ച്...

നാളെയെക്കുറിച്ച് ചിന്തിക്കുന്ന യു.ഡി.എഫിനെ ജയിപ്പിക്കണം -ശശി തരൂർ

text_fields
bookmark_border
നാളെയെക്കുറിച്ച് ചിന്തിക്കുന്ന യു.ഡി.എഫിനെ ജയിപ്പിക്കണം -ശശി തരൂർ
cancel

ആലുവ: നാളെയെക്കുറിച്ച് ചിന്തിക്കുന്ന യു.ഡി.എഫിനെ ജയിപ്പിക്കണമെന്ന് ശശി തരൂർ എം.പി പറഞ്ഞു. ആലുവ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി അൻവർ സാദത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതായിരുന്നു അദ്ദേഹം. സ്ഥാനാർഥിക്കൊപ്പം കീഴ്മാട് ഗ്രാമപഞ്ചായത്തിലെ റോഡ് ഷോയിലും തരൂർ പങ്കെടുത്തു. ചുട്ടുപൊള്ളുന്ന പകലിൽ കീഴ്മാട് ഗ്രാമപഞ്ചായത്തിലെ 52 കേന്ദ്രങ്ങളിൽ സ്വീകരണമേറ്റു വാങ്ങിയ പര്യടനത്തിനാണ് ശശി തരൂർ എം.പിയുടെ സാന്നിധ്യം താരത്തിളക്കം പകർന്നത്.

മുൻ എം.എൽ.എ പി.ജെ. ജോയി കീഴ്മാട് ഗ്രാമപഞ്ചായത്ത് പര്യടനം ഉദ്ഘാടനം ചെയ്തു. കീഴ്മാട് മണ്ഡലം പ്രസിഡന്റ് ടി.എസ്. ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. ആലുവ നഗരസഭ മുൻ ചെയർമാൻ എം.ഒ. ജോൺ, വി.പി. ജോർജ്, തോപ്പിൽ അബു, പി.എ. മുജീബ്, ലത്തീഫ് പൂഴിത്തറ, എം.കെ.എ. ലത്തീഫ്, ബാബു പുത്തനങ്ങാടി, പ്രിൻസ് വെള്ളറക്കൽ, സാജു മത്തായി, പി.കെ. രമേശ്, രാജീവ് മുതിരക്കാട്, അബ്ദുൽ റഷീദ്, പി.ബി. എൽദോസ്, മുജീബ് കുട്ടമശ്ശേരി, ലിസി സെബാസ്റ്റ്യൻ, പി.എച്ച്. അസ്‍ലം, ജോണി ക്രിസ്റ്റഫർ എന്നിവർ സന്നിഹിതരായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aluvaShashi TharoorUDF
News Summary - We must make the UDF, which thinks about tomorrow, win - Shashi Tharoor
Next Story