Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘എരണം കെട്ടവർ നാട് ഭരിച്ചാൽ നിപ വരും’,ആ കാഴ്ചപ്പാടുള്ളവരല്ല ഞങ്ങൾ; ‘കേരള മോഡൽ’ സർക്കാർ കൈവിടുന്നുവെന്നും മുഹമ്മദ് റിയാസ്

text_fields
bookmark_border
നിപ്പ, എബോള, എംപോക്സ്, ഡെങ്കിപ്പനി, ഷിഗല്ല, വെസ്റ്റ് നൈൽ, മലേറിയ, കോളറ, അമീബിക് മസ്തിഷ്ക ജ്വരം തുടങ്ങിയ മാരക സ്വഭാവമുള്ള രോഗങ്ങൾ പടർന്നുപിടിക്കുന്ന സാഹചര്യം ഗൗരവകരം
‘എരണം കെട്ടവർ നാട് ഭരിച്ചാൽ നിപ വരും’,ആ കാഴ്ചപ്പാടുള്ളവരല്ല ഞങ്ങൾ;  ‘കേരള മോഡൽ’ സർക്കാർ കൈവിടുന്നുവെന്നും മുഹമ്മദ് റിയാസ്
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യമേഖലയുടെ അവസ്ഥയെ രൂക്ഷമായി വിമർശിച്ച് മുഹമ്മദ് റിയാസ്. രോഗങ്ങൾ പടരുന്നത് ഏതെങ്കിലും മുന്നണിയുടെ ഭരണത്താലാണെന്ന് വിശ്വസിക്കുന്നവരല്ല ഞങ്ങൾ, നിലവിലെ ആരോഗ്യവകുപ്പ് മന്ത്രിയുടെ കാഴ്ചപ്പാടല്ല പ്രതിപക്ഷത്തിനുള്ളത് എന്ന് അദ്ദേഹം പറഞ്ഞു. പകർച്ചവ്യാധികൾ പടരാതിരിക്കാൻ സർക്കാറിനോടൊപ്പം നിന്ന് പ്രവർത്തിക്കുന്ന ക്രിയാത്മക പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തമാണ് തങ്ങൾ നിർവഹിക്കുന്നത്. സർക്കാർ വരുത്തുന്ന വീഴ്ചകൾ ചൂണ്ടിക്കാണിക്കുക എന്നത് തങ്ങളുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു സർക്കാറിനെ പൂർണ്ണമായി വിലയിരുത്താൻ 35 ദിവസം മതിയാകില്ലെങ്കിലും, ഭരണം ഏത് ദിശയിലേക്കാണ് പോകുന്നതെന്ന് തിരിച്ചറിയാൻ അത്രയും ദിവസം ധാരാളമാണെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭയിൽ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം സർക്കാറിനെതിരെ വിമർശനം ഉന്നയിച്ചത്. കേരള മോഡൽ ആരോഗ്യസംവിധാനത്തെ ലോകം മുഴുവൻ അംഗീകരിച്ചിട്ടുള്ളതാണ്. എന്നാൽ, നിലവിലെ സർക്കാർ ആ മാതൃക കൈവിടുകയാണെന്ന് പകർച്ചവ്യാധികൾ പടരുന്ന സാഹചര്യം വ്യക്തമാക്കുന്നു. ഇത് കേരളത്തിലെ 100 ശതമാനം ആളുകളും അംഗീകരിക്കില്ല. ഭരണപരമായ തർക്കങ്ങൾക്കും പ്രഖ്യാപനങ്ങൾക്കും ഇടയിൽ പലരുടെയും ജീവൻ നഷ്ടപ്പെടുന്ന അവസ്ഥയായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നിപ്പ, എബോള, എംപോക്സ്, ഡെങ്കിപ്പനി, ഷിഗല്ല, വെസ്റ്റ് നൈൽ, മലേറിയ, കോളറ, അമീബിക് മസ്തിഷ്ക ജ്വരം തുടങ്ങിയ മാരക സ്വഭാവമുള്ള രോഗങ്ങൾ പടർന്നുപിടിക്കുന്ന സാഹചര്യം ഗൗരവകരമാണ്. ജൂൺ 9 മുതൽ 19 വരെയുള്ള പത്തു ദിവസത്തിനുള്ളിൽ 87 മരണങ്ങളാണ് വിവിധ രോഗങ്ങൾമൂലം റിപ്പോർട്ട് ചെയ്തത്. രോഗവ്യാപനം രൂക്ഷമാകുമ്പോൾ മന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് ഇടതുപക്ഷത്തിന്റെ സംസ്കാരമല്ലെന്നും റിയാസ് കൂട്ടിച്ചേർത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - We don't believe that Nipah comes because of incompetent governance; however, the government is abandoning the 'Kerala Model': Mohammed Riyas
Next Story