‘അമ്മ’ ഷോയ്ക്കും ആഭ്യന്തര പരാതി പരിഹാര സമിതി വേണം -ഡബ്ല്യു.സി.സി
text_fieldsകൊച്ചി: താരസംഘടനയായ അമ്മ പ്രളയദുരിതാശ്വാസത്തിനായി നടത്തുന്ന സ്റ്റേജ് ഷോയ്ക്ക് വേണ്ടിയും ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യു.സി.സി ഹൈകോടതിയിൽ ഹരജി നൽകി. ഡിസംബർ ഏഴിന് അബുദാബിയിൽ വെച്ചാണ് താരസംഘടന സ്റ്റേജ് ഷോ നടത്തുക.
ഷോയിൽ പെങ്കടുക്കുന്ന അംഗങ്ങളുടെ ക്ഷേമത്തിനായി ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കണമെന്ന ആവശ്യം ഡബ്ല്യു.സി.സിക്ക് വേണ്ടി റിമ കല്ലിങ്കൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഉന്നയിച്ചിരിക്കുന്നത്. മലയാള സിനിമയിൽ ആഭ്യന്തര പരാതി പരിഹാര സമിതി വേണമെന്നാവശ്യപ്പെട്ട് വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസി സമർപ്പിച്ച ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കാനിരിക്കെ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഡബ്യൂ.സി.സി പുതിയ ആവശ്യം ഉന്നയിച്ചത്.
ഹരജി തിങ്കളാഴ്ച കോടതി പരിഗണിക്കും. ഷൂട്ടിംഗ് ലൊക്കേഷനുകളിൽ താരങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ആഭ്യന്തര പരാതി പരിഹാര സമിതി വേണമെന്ന ഡബ്ല്യു.സി.സിയുടെ ഹരജിക്കൊപ്പമാവും പുതിയ ആവശ്യവും കോടതി പരിഗണിക്കുക.
