Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്ത്രീകൾക്കെതിരായ അക്രമങ്ങളിൽ മുഖ്യമന്ത്രിയുടെ ഓഫിസ് പരാതികൾ അവഗണിക്കുന്നു -ദീദി ദാമോദരൻ

text_fields
bookmark_border
നടിയെ ആക്രമിച്ച കേസ് വിജയിക്കുമെന്ന് പ്രതീക്ഷയില്ല
സ്ത്രീകൾക്കെതിരായ അക്രമങ്ങളിൽ മുഖ്യമന്ത്രിയുടെ ഓഫിസ് പരാതികൾ   അവഗണിക്കുന്നു -ദീദി ദാമോദരൻ
cancel

കോഴിക്കോട്: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണങ്ങളുമായി ഡബ്ല്യു.സി.സി. സ്ത്രീകൾക്കെതിരായ അക്രമങ്ങളിൽ യൂ ടേൺ എടുക്കുകയാണെന്നും പരാതികൾ അവഗണിക്കുകയാണെന്നും ഡബ്ല്യു.സി.സി അംഗം ദീദി ദാമോദരൻ ആരോപിച്ചു.

ഇക്കാരണങ്ങളാൽ പരാതികൾ മുഖ്യമന്ത്രുടെ ഓഫീസിലേക്ക് അയക്കുന്നത് നിർത്തി. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് അതായിരുന്നില്ല സ്ഥിതിയെന്നും ദീദി പറഞ്ഞു. മീഡിയവൺ 'എഡിറ്റോറിയലി'ലാണ് ദീദിയുടെ പ്രതികരണം.

''ഇത്തരം കാര്യങ്ങളിൽ സർക്കാർ യുടേൺ എടുക്കുകയാണെന്ന് തോന്നിപ്പോകുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പരാതികൾക്ക് വിശദമായ മറുപടി ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ പരാതി കിട്ടിയെന്ന അറിയിപ്പ് പോലും വരാതായി. അതോടെ പരാതി അയക്കുന്നതും നിർത്തി. ഡബ്ല്യു.സി.സിക്ക് ഇപ്പോഴും ധാരാളം പരാതികളാണ് കിട്ടുന്നുണ്ടെങ്കിലും ആ പരാതികൾ വനിതാ കമ്മീഷനാണ് ഇപ്പോൾ കൈമാറുന്നത്''- ദീദി പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസ് വിജയിക്കുമെന്ന് പ്രതീക്ഷയില്ല. തെളിവുകളെ തെളിവുകളായി കാണാനാകാത്ത സാഹചര്യം ഐസ്ക്രീം പാർലർ കേസുമുതലേ ഉണ്ടെന്നും ദീദി ദാമോദരൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - wcc against chief ministers office
Next Story