Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഷെൽട്ടർ ഹോമിൽ വയനാട്​...

ഷെൽട്ടർ ഹോമിൽ വയനാട്​ കലക്​ടറുടെ നൃത്തം; വൈറലായി വിഡിയോ

text_fields
bookmark_border
geetha
cancel
camera_alt

വയനാട് ജില്ല കലക്​ടർ എ. ഗീത മാനന്തവാടി ഷെൽട്ടർ ഹോമിലെ വിവാഹാഘോഷത്തിൽ നൃത്തം ചെയ്യുന്നു

മാനന്തവാടി: വിവാഹത്തിന്​ മുഖ്യാതിഥിയായെത്തിയ കലക്​ടർ ആഘോഷത്തിന്​ മാറ്റുകൂട്ടി ചുവടുവെച്ചത്​ സമൂഹമാധ്യമങ്ങളിൽ വൈറലായി. മാനന്തവാടി ഷെൽട്ടർ ഹോമിലെ അന്തേവാസിയുടെ വിവാഹച്ചടങ്ങിന് എത്തിയപ്പോഴാണ്​ വയനാട് ജില്ല കലക്​ടർ എ. ഗീത ക്ലാസിക്കൽ നൃത്തച്ചുവടുകളിലൂടെ കൈയടിയും ആദരവും നേടിയത്​.

വിവാഹത്തോടനുബന്ധിച്ച് കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളും ഗാനമേളയും സംഘടിപ്പിച്ചിരുന്നു. കലക്​ടറും നൃത്തംചെയ്​ത്​ ആഘോഷം കൊഴുപ്പിക്കുകയായിരുന്നു.

സബ് ജഡ്​ജ്​ കെ. രാജേഷ്, മാനന്തവാടി മുനിസിപ്പൽ ചെയർപേഴ്​സൻ സി.കെ. രത്നവല്ലി, ബ്ലോക്ക്​​ പഞ്ചായത്ത് പ്രസിഡൻറ്​ ജസ്​റ്റിൻ ബേബി, എ.ഡി.എം എൻ.ഐ. ഷാജു, കൗൺസിലർ പി. ഷംസുദ്ദീൻ, വനിത പ്രൊട്ടക്​ഷൻ ഓഫിസർ നിസ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. മാനന്തവാടി ആസ്ഥാനമായി പ്രവർത്തിക്കുന്ന, ഗാർഹികാതിക്രമങ്ങളിൽനിന്ന്​ സ്ത്രീകളെ സംരക്ഷിക്കുന്ന ഷെൽട്ടർ ഹോമിൽനിന്ന്​ നാലാമത്തെ യുവതിയാണ് സുമംഗലിയായത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wayanadu collector
News Summary - wayandu collector dances; video goes viral
Next Story