Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയനാട്ടിൽ കൊല്ലപ്പെട്ട...

വയനാട്ടിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് തമിഴ്നാട് സ്വദേശി വേൽമുരുകൻ

text_fields
bookmark_border
വയനാട്ടിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് തമിഴ്നാട് സ്വദേശി വേൽമുരുകൻ
cancel

കൽപ്പറ്റ: വയനാട് പടിഞ്ഞാറത്തറയിൽ വെടിയേറ്റ് കൊല്ലപ്പെട്ട മാവോയിസ്റ്റ് തമിഴ്നാട് തേനി പെരിയകുളം സ്വദേശി വേൽമുരുകനാണെന്ന് (32 വയസ്) തിരിച്ചറിഞ്ഞു. കൊല്ലപ്പെട്ടയാളുടെ ചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു. തുടർന്ന് തമിഴ്നാട് ക്യു ബ്രാഞ്ചാണ് മരിച്ച മാവോയിസ്റ്റിനെ തിരിച്ചറിഞ്ഞത്.

പെരിയംകുളത്തെ സെന്തു-അന്നമ്മാൾ ദമ്പതികളുടെ മകനാണ് വേൽമുരുകൻ. മൂന്ന് മക്കളിൽ ഇളയവനാണ്. സഹോദരൻ മുരുകൻ മധുര കോടതിയിൽ അഭിഭാഷകനാണ്.

പടിഞ്ഞാറത്തറ കാപ്പിക്കളം മീൻമുട്ടി വെള്ളച്ചാട്ടത്തിന് സമീപത്തുവെച്ചാണ് വേൽമുരുകൻ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായാണ് പൊലീസ ് അവകാശപ്പെട്ടത്.

മാവോയിസ്റ്റ് സംഘത്തില്‍ ആറ് പേരുണ്ടായിരുന്നതായും വെടിവെപ്പിനെ തുടര്‍ന്ന് അഞ്ച് പേര്‍ ചിതറിയോടിയതായുമാണ് പൊലീസ് പറഞ്ഞത്. തണ്ടർബോൾട്ടിന്‍റെ പരിശോധനക്കിടെ മാവോയിസ്റ്റുകള്‍ ആദ്യം ആക്രമിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maoist killingwayanad encounterpadinjarathara encounter
Next Story