Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതമിഴ്​നാട്​ വഴിയടച്ചു;...

തമിഴ്​നാട്​ വഴിയടച്ചു; ലോക്​ഡൗണിൽ ഒറ്റപ്പെട്ട്​ വയനാടൻ ഗ്രാമം -video

text_fields
bookmark_border
nenmeni-village
cancel

സുൽത്താൻ ബത്തേരി: ലോക്ഡൗണിൽ പൂർണമായും ഒറ്റപ്പെട്ട് വയനാടൻ ഗ്രാമം. നെന്മേനി പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ മാങ്ങാച്ചാൽ, പാറക്കുഴപ്പ് പ്രദേശത്തെ അമ്പതോളം കുടുംബങ്ങളാണ് ഒറ്റപ്പെട്ടിരിക്കുന്നത്. ഇവർ താമസിക്കുന്നത് കേ രളത്തിലാണെങ്കിലും ആശ്രയം തമിഴ്നാടി​​െൻറ പാതയാണ്. തമിഴ്നാട് പാത പൂർണമായും അടച്ചതോടെ അത്യാവശ്യ കാര്യങ്ങൾക്ക് പോലും പുറത്തിറങ്ങാൻ കഴിയുന്നില്ല.

ഗ്രാമത്തിൽനിന്ന്​ കേരളത്തിലേക്ക് യാത്ര ചെയ്യാൻ ഇവർക്ക്​ സ്വന്തം പാതയില്ല. പെൻഷൻ വാങ്ങുന്നതിന് ബാങ്കിൽ പോകാനും റേഷൻ വാങ്ങാനും ആശുപത്രിയിൽ പോകാനുമെല്ലാം ഊടുവഴികൾ തേടേണ്ട ഗതികേടിലാണ് ഈ കുടുംബങ്ങൾ. പശു പരിപാലനത്തിൽ ഏർപ്പെട്ട കുടുംബങ്ങൾ കിലോമീറ്ററുകളോളം നടന്ന്​ തലച്ചുമടായി കാലിത്തീറ്റ എത്തിക്കണം. ജില്ല ഭരണകൂടം ഇടപെട്ട് ദുരിതങ്ങൾക്ക് പരിഹാരം കാണണമെന്നാണ്​ ഇവരുടെ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsWayanad Newslock downtamil nadu border
News Summary - wayanad village locked down
Next Story