യാത്ര നിരോധനം: രാഹുല്‍ ഗാന്ധി സമര പന്തല്‍ സന്ദര്‍ശിക്കും
text_fieldsസുല്‍ത്താന്‍ബത്തേരി: ദേശീയപാതയിലെ യാത്ര നിരോധനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ വയനാട് എം പി രാഹുല്‍ ഗാന്ധി ച ൊവ്വാഴ്ച രാവിലെ ഡൽഹി കേരള ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തും. രാത്രിയാത്ര നിരോധനം നീക്ക ുന്നതുമായി ബന്ധപ്പെട്ട് വയനാട്ടിലെ യു.ഡി.എഫ് സംഘം രാഹുല്‍ ഗാന്ധിയുമായി അദ്ദേഹത്തിെൻറ വസതിയിൽ തിങ്കളാഴ്ച നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.
സുപ്രീംകോടതിയില്‍ യാത്രാ നിരോധനവുമായി ബന്ധപ്പെട്ട കേസില്‍ കക്ഷിയായ കോഴിക്കോട് എം. പി. എം. കെ രാഘവന് വേണ്ടി സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനെ ചുമതലപ്പെടുത്താനും തീരുമാനിച്ചു. ദേശീയപാത പ്രശ്നത്തിൽ സുല്‍ത്താന്‍ ബത്തേരിയില്‍ യുവജന സംഘടനകള്‍ നടത്തുന്ന സമരത്തിന് ഐക്യാര്‍ഡ്യം പ്രഖ്യാപിച്ച് ഒക്ടോബര്‍ മൂന്നിന് രാഹുല്‍ ഗാന്ധി സമര പന്തല്‍ സന്ദര്‍ശിക്കും.
എ. ഐ. സി. സി ജനറല്‍സെക്രട്ടറി കെ. സി. വേണുഗോപാല്‍, എം. കെ രാഘവന്‍ എം.പി., ഡി.സി.സി പ്രസിഡന്റ് ഐ. സി ബാലകൃഷ്ണന്‍, കെ. കെ അബ്രഹാം, പി. പി ആലി, ടി. മുഹമ്മദ്, എന്‍. എം. വിജയന്‍, എം. എ അസൈനാര്‍, ഷബീര്‍ അഹമ്മദ്, അഡ്വ. ടി. എം. റഷീദ്, പി. ഡി സജി, പി. കെ അനില്‍കുമാര്‍, അഡ്വ. കാര്‍ത്തിക് എന്നിവർ ചർച്ചയിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
