വയനാട് ടൗൺഷിപ്പ്: 100-ലേറെ വീടുകളിൽ ഊരാളുങ്കൽ-കിഫ്‌കോൺ സംയുക്ത പരിശോധന ഇന്നാരംഭിക്കും
text_fieldsകല്പറ്റ: മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പിലെ ആദ്യഘട്ടം ഗുണഭോക്താക്കൾക്ക് നൽകിയ 178 വീടുകളിലെ 100-ലേറെ വീടുകളിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി അധികൃതരുടെയും കിഫ്‌കോൺ അധികൃതരുടെയും സംയുക്തപരിശോധന ഇന്നാരംഭിക്കും.
ഒരു വിധത്തിലും പരാതിയും വീടുകളെ കുറിച്ച് ഉണ്ടാവാതിരിക്കാനാണ് നിർമാണപ്രവൃത്തികൾ പൂർത്തിയായ വീടുകളിലാണ് സംയുക്ത പരിശോധന നടത്തുന്നത്. വീട് ഗുണഭോക്താവിന് താമസിക്കാനായി കൈമാറുന്നതിന് മുൻപ് വീട്ടുകാരെയും ഉൾപ്പെടുത്തിക്കൊണ്ട് വീണ്ടും പരിശോധന നടത്താനും തീരുമാനിച്ചിരിക്കയാണ്. വീടുകൾക്ക് ഒരുതരത്തിലുമുള്ള നിർമാണഅപാകതയും ഇല്ലെന്ന് ഉറപ്പിക്കാനാണ് ഇത്തരത്തിൽ മൂന്നുഘട്ടമായി പരിശോധന നടത്തുന്നത്.
ആദ്യം യു.എൽ.സി.സി.എസ്. അധികൃതർ പരിശോധന നടത്തും. ശേഷമാണ് കിഫ്‌കോൺ അധികൃതരുമായി ചേർന്നുള്ള പരിശോധന. മൂന്നാംഘട്ട പരിശോധനയിലാണ് വീടിന്റെ ഗുണഭോക്താക്കളായവരെയും ഭാഗമാക്കുന്നത്. യു.എൽ.സി.സി.എസ്. അധികൃതർ നടത്തിയ പരിശോധനയിൽ വെള്ളം കിനിഞ്ഞിറങ്ങുന്നതായി കണ്ടെത്തിയ വീടുകളിൽ അത് പരിഹരിക്കാനുള്ള നടപടികൾ ഇതിനകം സ്വീകരിച്ചിട്ടുണ്ട്. ടൗൺഷിപ്പിൽ ഇതുവരെ 308 വീടുകളുടെ വാർപ്പ് പൂർത്തിയായി. ആദ്യഘട്ടത്തിൽ ഗുണഭോക്താക്കൾക്ക് താമസസജ്ജമായ 178 വീടുകൾക്കൊപ്പംതന്നെ ബാക്കിയുള്ള വീടുകളുടെ അനുബന്ധപ്രവൃത്തികളും പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

