വയനാട് ടൗൺഷിപ് പദ്ധതി ജനുവരിയിൽ പൂർത്തിയാക്കും -മുഖ്യമന്ത്രി
text_fieldsമുഖ്യമന്ത്രി പിണറായി
വിജയൻ
മനാമ: വയനാട് ടൗൺഷിപ് പദ്ധതി ജനുവരിയിൽ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗൾഫ് സന്ദർശനത്തിന്റെ ഭാഗമായി ബഹ്റൈൻ കേരളീയ സമാജത്തിൽ മലയാളം മിഷനും ലോക കേരളസഭയും ചേർന്ന് സംഘടിപ്പിച്ച പ്രവാസി മലയാളി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിൽ ദേശീയപാതയുടെ പൂർത്തിയായ ഭാഗങ്ങൾ ജനുവരിയോടെ ഉദ്ഘാടനം ചെയ്യുമെന്നും ബാക്കി ഭാഗം പെട്ടെന്ന് പൂർത്തിയാക്കാനുള്ള നടപടികൾ കേന്ദ്രവുമായി യോജിച്ചു പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രസംഗത്തിൽ സർക്കാറിന്റെ നേട്ടങ്ങളും കേരളത്തിന്റെ പുരോഗതിയും വിലയിരുത്തിയ മുഖ്യമന്ത്രി പ്രവാസികളുമായി ബന്ധപ്പെട്ട ഒരു പ്രഖ്യാപനവും നടത്തിയില്ലെന്നത് പ്രവാസി സമൂഹത്തെ നിരാശരാക്കി.
ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ്, ഫിഷറീസ്-സാംസ്കാരിക മന്ത്രി സജി ചെറിയാൻ, കേരള ചീഫ് സെക്രട്ടറി ഡോ. ജയതിലക്, ലുലു ഗ്രൂപ് ഡയറക്ടർ എം.എ. യൂസുഫലി എന്നിവർ സംസാരിച്ചു. സന്ദർശനത്തിന്റെ ഭാഗമായി ഇന്നലെ മുഖ്യമന്ത്രിയെ ബഹ്റൈൻ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ സ്വീകരിച്ചു. ബഹ്റൈൻ വാണിജ്യ വ്യവസായ മന്ത്രി അബ്ദുല്ല ആദിൽ ഫഖ്റുവും സന്നിഹിതനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

