Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയനാട് ടൗണ്‍ഷിപ്...

വയനാട് ടൗണ്‍ഷിപ് ഒന്നാംഘട്ട ഉദ്ഘാടനം 25ന്; 178 വീ​ടു​ക​ള്‍ മു​ഖ്യ​മ​ന്ത്രി കൈ​മാ​റും

text_fields
bookmark_border
വയനാട് ടൗണ്‍ഷിപ് ഒന്നാംഘട്ട ഉദ്ഘാടനം 25ന്;  178 വീ​ടു​ക​ള്‍ മു​ഖ്യ​മ​ന്ത്രി കൈ​മാ​റും
cancel
camera_alt

ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് കൈ​മാ​റു​ന്ന​തി​നാ​യി ക​ൽ​പ​റ്റ ടൗ​ൺ​ഷി​പ്പി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന വീ​ടു​ക​ൾ

ക​ൽ​പ​റ്റ: ഉ​രു​ൾ ദു​ര​ന്ത​ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന് ക​ല്‍പ​റ്റ എ​ല്‍സ്റ്റ​ണി​ലെ മാ​തൃ​ക ടൗ​ണ്‍ഷി​പ്പി​ന്റെ ഒ​ന്നാം​ഘ​ട്ട പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​വു​ന്നു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ 25ന് ​വൈ​കീ​ട്ട് നാ​ലി​ന് എ​ല്‍സ്റ്റ​ണ്‍ എ​സ്റ്റേ​റ്റി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ടൗ​ണ്‍ഷി​പ്പി​ന്റെ ആ​ദ്യ​ഘ​ട്ട ഉ​ദ്ഘാ​ട​നം, ഗു​ണ​ഭോ​ക്താ​ക്ക​ള്‍ക്ക് പ​ട്ട​യ വി​ത​ര​ണം എ​ന്നി​വ നി​ര്‍വ​ഹി​ക്കും. ജി​ല്ല​യി​ലെ ഭൂ​പ്ര​കൃ​തി​ക്കും കാ​ലാ​വ​സ്ഥ​ക്കും അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ല്‍ വി​വി​ധ സ​ര്‍ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ളു​ടെ​യും ഏ​ജ​ന്‍സി​ക​ളു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ഏ​കോ​പി​ത​മാ​യ പ്ര​വ​ര്‍ത്ത​ന​ത്തി​ലൂ​ടെ​യാ​ണ് ടൗ​ണ്‍ഷി​പ് യാ​ഥാ​ര്‍ഥ്യ​മാ​കു​ന്ന​ത്.

410 വീ​ടും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും വി​ഭാ​വ​നം ചെ​യ്ത ടൗ​ണ്‍ഷി​പ്പി​ല്‍ ഒ​ന്നാം​ഘ​ട്ട​ത്തി​ല്‍ 178 വീ​ടു​ക​ളാ​ണ് പൂ​ര്‍ത്തി​യാ​യ​ത്. ദു​ര​ന്ത​ത്തി​ല്‍ പൂ​ര്‍ണ​മാ​യും വീ​ട് ന​ഷ്ട​മാ​യ കു​ടും​ബ​ങ്ങ​ള്‍ക്കാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ വീ​ടു​ക​ള്‍ ന​ല്‍കു​ന്ന​ത്.

പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ള്‍ അ​തി​ജീ​വി​ക്കാ​ന്‍ സാ​ധി​ക്കും​വി​ധം ഏ​ഴ് സെ​ന്റ് ഭൂ​മി​യി​ല്‍ 1000 ച​തു​ര​ശ്ര​യ​ടി​യി​ല്‍ ഒ​റ്റ​നി​ല​യി​ല്‍ പ​ണി​ത കെ​ട്ടി​ട​ങ്ങ​ള്‍ ഭാ​വി​യി​ല്‍ ഇ​രു​നി​ല നി​ർ​മി​ക്കാ​നു​ള്ള അ​ടി​ത്ത​റ​യോ​ടെ​യാ​ണ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. പ്ര​ധാ​ന കി​ട​പ്പു​മു​റി, ര​ണ്ട് മു​റി​ക​ള്‍, സി​റ്റൗ​ട്ട്, ലി​വി​ങ്, സ്റ്റ​ഡി റൂം, ​ഡൈ​നി​ങ്, അ​ടു​ക്ക​ള, സ്റ്റോ​ര്‍ ഏ​രി​യ എ​ന്നി​വ വീ​ടി​ന്റെ ഭാ​ഗ​മാ​യി ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ദു​ര​ന്ത​ബാ​ധി​ത​രെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​നാ​യി എ​ല്‍സ്റ്റ​ണ്‍ എ​സ്റ്റേ​റ്റി​ലെ 64.4705 ഹെ​ക്ട​ര്‍ ഭൂ​മി​യാ​ണ് സ​ര്‍ക്കാ​ര്‍ ഏ​റ്റെ​ടു​ത്ത​ത്. 410 വീ​ടു​ക​ളി​ലാ​യി 1662ല​ധി​കം ആ​ളു​ക​ള്‍ക്കാ​ണ് ത​ണ​ലൊ​രു​ങ്ങു​ന്ന​ത്. വീ​ടു​ക​ള്‍ക്ക് പു​റ​മെ പൊ​തു റോ​ഡ്, ആ​രോ​ഗ്യ കേ​ന്ദ്രം, അം​ഗ​ൻ​വാ​ടി, പൊ​തു​മാ​ര്‍ക്ക​റ്റ്, ക​മ്യൂ​ണി​റ്റി സെ​ന്റ​റു​ക​ള്‍ എ​ന്നി​വ​യും ഇ​തി​ന്റെ ഭാ​ഗ​മാ​യു​ണ്ടാ​വും. ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ല​ബോ​റ​ട്ട​റി, ഫാ​ര്‍മ​സി, പ​രി​ശോ​ധ​ന-​വാ​ക്‌​സി​നേ​ഷ​ന്‍-​ഒ​ബ്‌​സ​ര്‍വേ​ഷ​ന്‍ മു​റി​ക​ള്‍, ഒ.​പി, ടി​ക്ക​റ്റ് കൗ​ണ്ട​ര്‍ സൗ​ക​ര്യ​ങ്ങ​ളും സ​ജ്ജീ​ക​രി​ക്കും. പൊ​തു മാ​ര്‍ക്ക​റ്റി​ല്‍ ക​ട​ക​ള്‍, സ്റ്റാ​ളു​ക​ള്‍, ഓ​പ​ണ്‍ മാ​ര്‍ക്ക​റ്റ്, കു​ട്ടി​ക​ള്‍ക്ക് ക​ളി​സ്ഥ​ലം, പാ​ര്‍ക്കി​ങ് എ​ന്നി​വ ഒ​രു​ക്കും.

മ​ര്‍ട്ടി പ​ര്‍പ്പ​സ് ഹാ​ള്‍, ക​ളി​സ്ഥ​ലം, ലൈ​ബ്ര​റി, സ്‌​പോ​ട്‌​സ് ക്ല​ബ്, ഓ​പ​ണ്‍ എ​യ​ര്‍ തി​യ​റ്റ​ര്‍ എ​ന്നി​വ ക​മ്യൂ​ണി​റ്റി സെ​ന്റ​റി​ല്‍ നി​ർ​മി​ക്കും. സോ​ളാ​ര്‍, മെ​മ്മോ​റി​യ​ല്‍, എം.​സി.​എ​ഫ് എ​ന്നി​വ​യു​ണ്ടാ​കും. 2025 മാ​ര്‍ച്ച് 27നാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ടൗ​ണ്‍ഷി​പ്പി​ന് ത​റ​ക്ക​ല്ലി​ട്ട​ത്. എ​ല്ലാം ന​ഷ്ട​മാ​യ ഒ​രു​കൂ​ട്ടം ജ​ന​ത​യു​ടെ സ്വ​പ്ന​മാ​ണ് പു​ന​ര​ധി​വാ​സ ടൗ​ണ്‍ഷി​പ്. ടൗ​ണ്‍ഷി​പ്പി​ന്റെ ശേ​ഷി​ച്ച നി​ർ​മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ അ​തി​വേ​ഗം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ന്ത്രി​മാ​രാ​യ ഒ.​ആ​ര്‍. കേ​ളു, റോ​ഷി അ​ഗ​സ്റ്റി​ന്‍, എ.​കെ. ശ​ശീ​ന്ദ്ര​ന്‍, ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍, കെ.​ബി. ഗ​ണേ​ഷ്‌​കു​മാ​ര്‍, പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍, പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, പ്രി​യ​ങ്ക ഗാ​ന്ധി എം.​പി, ടി. ​സി​ദ്ദി​ഖ് എം.​എ​ല്‍.​എ, ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​എ. ജ​യ​തി​ല​ക്, റ​വ​ന്യൂ-​ദു​ര​ന്ത​നി​വാ​ര​ണ വ​കു​പ്പ് സെ​ക്ര​ട്ട​റി എം.​ജി. രാ​ജ​മാ​ണി​ക്യം, ജി​ല്ല ക​ല​ക്ട​ര്‍ ഡി.​ആ​ര്‍. മേ​ഘ​ശ്രീ, ടൗ​ണ്‍ഷി​പ് പ്രോ​ജ​ക്ട് സ്പെ​ഷ​ല്‍ ഓ​ഫി​സ​ര്‍ എ​സ്. സു​ഹാ​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad township
News Summary - Wayanad Township Phase 1 inauguration on 25th
Next Story